CNA
കൊച്ചി:
ഓസ്റ്റിന്‍ ആന്‍ഡ് അന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഗസ്റ്റിന് പുളിക്കകണ്ടത്തില്‍ നിര്‍മ്മിച്ചു വി. ഉണ്ണികൃഷ്ണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ആരു പറയും ആരാദ്യം പറയും' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിര്‍ണയം പുരോഗമിക്കുന്നു.
ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ദുബായ്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും.
പ്രൊജക്റ്റ് ഡിസൈനര്‍- മനു ശിവന്,ഗാനരചന- നിതീഷ് നടേരി, ഉണ്ണികൃഷ്ണവര്‍മ്മ, സംഗീതം- സാജന് കെ റാം, വിമല്‍ കുമാര്‍ കാളി പുറയത്ത്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com