CNA
കൊച്ചി:
ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി, സേതുനാഥ് പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത 'ആഭ്യന്തര കുറ്റവാളി' ഒക്ടോബര്‍ 17ന് ZEE5ല്‍ പ്രീമിയറായി റിലീസ് ചെയ്യും.
ആസിഫ് അലിയെ കൂടാതെ, ജഗദീഷ്, വിജയകുമാര്‍, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥന്, സിദ്ധാര്‍ഥ് ഭരതന്, ഹരിശ്രീ അശോകന് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നു. നൈസാം സലാം ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കുടുംബ ജീവിതത്തില്‍ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേര്‍ക്കാഴ്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് 'ആഭ്യന്തര കുറ്റവാളി'.
ഗാര്‍ഹിക പീഡന നിയമത്തിന്റെ മറുവശം, അല്ലെങ്കില്‍ അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സേതുനാഥ് പത്മകുമാര്‍. തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് 'ആഭ്യന്തര കുറ്റവാളി' പറയുന്നത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതം രാഹുല്‍ രാജിന്റേതാണ്. ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് ബിജിബാലും ക്രിസ്റ്റി ജോബിയുമാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിന്‍ കെ സോമന് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമായ ZEE5, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആഭ്യന്തര കുറ്റവാളി'.
സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ 498A വകുപ്പ് നിര്‍ണായകമാണെങ്കിലും, ഒരാളെ തെറ്റായി കുറ്റപ്പെടുത്തുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ചിത്രം മുന്നോട്ടു വെക്കുന്നു.
'ആഭ്യന്തര കുറ്റവാളി' എന്ന ചിത്രം ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം ആണെന്നും ചിത്രം ZEE5ല്‍ പ്രീമിയര്‍ ചെയ്യുന്നതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്നും സംവിധായകന് സേതുനാഥ് പത്മകുമാര്‍ പറഞ്ഞു.
ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാന്‍ ZEE5 മുന്നോട്ടു വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ടെന്ന് അസിഫ് അലി കൂട്ടിച്ചേര്‍ത്തു.
Online PR - CinemaNewsAgency.Com