ഇരിട്ടി :
അഭിനയം അത്രത്തോളം ആഗ്രഹമുള്ളവര്‍ക്ക് തങ്ങളുടെ കഴിവുകള്‍ മിനുക്കിയെടുക്കാനും അഭിനയത്തിന്റെ സാങ്കേതിക വശങ്ങള് ശാസ്ത്രീയമായി പഠിക്കുവാനുമായി സംഘടിപ്പിക്കുന്ന ദ്വിദിന 'അഭിനയ പഠന കളരി' ജൂണ്‍ 27, 28 തീയതികളില്‍ ഇരിട്ടിയില്‍ വെച്ച് നടക്കുന്നു.
പ്രശസ്ത സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് കെ. രാമനാണ് വര്‍ക്ക്ഷോപ്പിന് നേതൃത്വം നല്‍കുന്നത്.
ഇന്ത്യയിലും വിദേശത്തുമായി നിരവധിയിടങ്ങളില്‍ അഭിനയ പരിശീലന കളരികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയാണ് രാജേഷ് കെ. രാമന്. അറുപത്തഞ്ചിലധികം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള അദ്ദേഹം, 'നീരജ', 'ഷേക്സ്പിയര് എം.എ മലയാളം', 'സാരഥി', 'സെയ്' (തമിഴ്) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
'നിങ്ങള്‍ അറിയാത്ത നിങ്ങളെ കണ്ടെത്താന്‍' എന്ന ആശയത്തിലൂന്നി, ആത്മവിശ്വാസത്തോടെ അഭിനയത്തെ ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ക്ക്ഷോപ്പ് മികച്ചൊരു വേദിയായിരിക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ മുന്‍കൂട്ടി ഉറപ്പാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072837555.
Online PR - CinemaNewsAgency.Com