സി എന്‍ എ-
കുളു:
നടന് റഹ്മാന് 'സമാറ' എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനായിട്ടാണ് ഹിമാചല്‍ പ്രദേശിലെ കുളു മനാലിയില്‍ കഴിഞ്ഞ ദിവസം എത്തിയത്.
താരം ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത്. നഗരത്തിലെത്തിയ റഹ്മാന് ബാരാഗര്‍ പഞ്ചനക്ഷത്ര റിസോര്‍ട്ട് ഉടമകള്‍ നകുല്‍ കുല്ലാര്‍, ഗുനാല്‍ കുല്ലാര്‍ എന്നിവരും സംഘവും ഹിമാചല്‍ പ്രദേശിലെ ആദിഥ്യ ആചാര പ്രകാരം ഉഷ്മളമായ സീകരണം നല്കി.
പതിനഞ്ച് ദിവസമാണ് നായക താരം ഇവിടെ ക്യാമ്പ് ചെയ്യുക. നവാഗതനായ ചാള്‍സ് ജോസഫ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് 'സമാറ'. ഹിമാചല്‍ പ്രദേശ് കശ്മീര്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.
- സി. കെ. അജയ് കുമാര്‍.