സി എന് എ-
ഗുരുവായൂര് :
നടി ദുര്ഗ കൃഷ്ണ വിവാഹിതയായി. നിര്മ്മാതാവ് അര്ജുന് രവീന്ദ്രനാണ് വരന്.
ഗുരുവായൂര് ക്ഷേത്രത്തില് വച്ചാണ് വിവാഹം നടന്നത്.
സിനിമാരംഗത്തെ സുഹൃത്തുക്കള്ക്കായി റിസപ്ഷന് കൊച്ചിയില് വച്ച് പിന്നീട് നടക്കും.
അടുത്ത ബന്ധുക്കള് വിവാഹ ചടങ്ങില് പങ്കെടുത്തു.
അര്ജുന് രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്ഗ കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ നാല് വര്ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള് വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തില് ആരാധകരോട് സംവദിക്കവെയാണ് ദുര്ഗ കൃഷ്ണന് തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്.
വിവാഹശേഷവും തുടര്ന്ന് അഭിനയിക്കുമെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പൃഥ്വിരാജിന്റെ നായികയായി 'വിമാനം' എന്ന ചിത്രത്തിലൂടെ മലയാളത്തില് തുടക്കംകുറിച്ച നായികയാണ് ദുര്ഗ കൃഷ്ണ. പിന്നീട് 'പ്രേതം2', 'ലൗ ആക്ഷന് ഡ്രാമ', 'കുട്ടിമാമ', 'കണ്ഫഷന് ഓഫ് കുക്കൂസ്' തുടങ്ങിയ ചിത്രങ്ങളില് അഭിനയിച്ചു. മോഹന്ലാല് ചിത്രം 'റാം' ആണ് ദുര്ഗ അഭിനയിക്കുന്ന പുതിയ ചിത്രം.
Video Courtesy : Indian Cinema Gallery.