CNA
കൊച്ചി:
പ്രിയേഷ് എം പ്രമോദ്, ബിബു എബിനിസര്, ശ്രീകാന്ത്, അനീഷ് ഗോവിന്ദ്, അബൂബക്കര്‍, വൈഷ്ണവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിനേശ് ഗംഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ഹ്യൂമര്‍ ത്രില്ലര്‍ ചിത്രമായ 'അധിനായകവധം' എബിസി ടാക്കീസ് ഒടിടി ഫ്ലാറ്റ്ഫോമില്‍ റിലീസായി.
ശില്പ സി എസ്, സുബിന് രാജ്, യൂസഫ്, ശ്രീരാജ്, ജനീഷ്, പ്രസാദ് ഉണ്ണി, അനീഷ്, നിമേഷ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്.
ഓണ്‍ലൈന്‍ സ്റ്റോറി മൂവീസിന്റെ ബാനറില്‍ എസ്ഡിജെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ അഗ്നല്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം- രാഗേഷ് സ്വാമിനാഥന്, എഡിറ്റര്‍- മിലിജോ ജോണി, പ്രൊഡക്ഷന്‍ കണ്ട്രോളര്- യുസൂ റസാഖ്, കല- ജനീഷ് ജോസ്, മേക്കപ്പ്- പ്രിന്‍സ് പൊന്നാനി, അസോസിയേറ്റ് ഡയറക്ടര്‍- ശ്രീകാന്ത് സോമന്, സ്റ്റില്‍സ്- ഉണ്ണി.
ഒരു രാഷ്ട്രീയ കൊലപാതകത്തിനെ തുടര്‍ന്നുണ്ടാകുന്ന സംഭവബഹുമായ പകയുടെ കഥപറയുന്ന സിനിമയാണ് 'അധിനായകവധം'.
Online PR - CinemaNewsAgency.Com