റഹിം പനവൂര്‍-
കൊച്ചി:
28 വര്‍ഷത്തോളമായി ചലച്ചിത്ര ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്ന കലന്തന് ബഷീര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഷോര്‍ട്ട് ഫിലിമാണ് 'അദൃശ്യം'. സൂര്യ ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് സൂര്യ ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു സൈക്കിള്‍ യാത്രക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നത്.
സസ്പെന്‍സും സന്ദേശവും നിറഞ്ഞ ചിത്രമാണിതെന്നും സിനിമാ സ്റ്റൈലിലാണ് ചിത്രം ഒരുക്കുന്നതെന്നും സംവിധായകന് കലന്തന് ബഷീര്‍ പറഞ്ഞു. ചലച്ചിത്ര ടിവി താരം വിനോദ് കോവൂര്‍ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി സനൂജ സോമനാഥ് എത്തുന്നു.
ഛായാഗ്രഹണം- സജീഷ് രാജ്, എഡിറ്റിംഗ്- വി.ടി. ശ്രീജിത്ത്, പശ്ചാത്തല സംഗീതം- ബോബി ജാക്സണ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഇക്ബാല്‍ പാനായിക്കുളം, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, കലാസംവിധാനം- നാരായണന് പന്തീരിക്കര, കോസ്റ്റ്യൂംസ്- ഇന്ദ്രന്‍സ് ജയന്, അസോസിയേറ്റ് ഡയറക്ടര്‍- സാബു കക്കട്ടില്‍, പിആര്‍ഒ- റഹിം പനവൂര്‍, സ്റ്റില്‍സ്- അനില്‍ പേരാമ്പ്ര.
'ദൃശ്യം' എന്ന മെഗാഹിറ്റ് ചലച്ചിത്രത്തില്‍ വരുണ്‍ പ്രഭാകര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന് ബഷീറിന്റെ പിതാവാണ് കലന്തന് ബഷീര്‍. തിരക്കഥാകൃത്ത്, നടന് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബഷീര്‍. 'മരട്' എന്ന സിനിമയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു മലയാള ചലച്ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് കലന്തന് ബഷീര്‍.