കൊച്ചി :
ഒരു കഥ പറയുമ്പോള്‍ സുഹൃത്തുക്കള്‍ ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നിട്ടുണ്ടോ? സിനിമയിലെ ഒരു മാസ് ഡയലോഗ് കേള്‍ക്കുമ്പോള്‍ 'ഈ ശബ്ദം എന്റേതായിരുന്നുവെങ്കില്‍...' എന്ന് എപ്പോഴെങ്കിലും മനസ്സില്‍ തോന്നിയിട്ടുണ്ടോ?
എങ്കില്‍ കേട്ടോളൂ... നിങ്ങളുടെ ആ ശബ്ദത്തിന് ചിറകുകള് നല്‍കാനുള്ള സമയമായി!
വോയ്സ് ഓവര്‍, ഡബ്ബിങ്, റേഡിയോ ജോക്കി (RJ), കോമ്പിയറിംഗ് തുടങ്ങിയ മേഖലകളില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരവസരം.

ചലച്ചിത്ര നടി (ആക്ഷന്‍ ഹീറോ ബിജു), കോര്‍പ്പറേറ്റ് ട്രെയിനര്‍, പിന്നണി ഗായിക, ആര്.ജെ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ Adv. മഞ്ജുവാണി ഭാഗ്യരത്നത്തിന്റെ നേതൃത്വത്തില്‍ 'മഞ്ജുവാണീസ് അക്കാദമി ഫോര്‍ വോയ്സ് ആക്ടിംഗ്' വോയ്സ് ആക്ടിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
ശബ്ദ സൗന്ദര്യത്തേക്കാള്‍ ഉപരി, കൃത്യമായ ഉച്ചാരണ ശുദ്ധി, ആകര്‍ഷകമായ അവതരണ ശൈലി, കേള്‍വിക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതിയിലുള്ള ശബ്ദ ക്രമീകരണം (Voice Modulation) എന്നിവയാണ് ഒരു മികച്ച വോയ്സ് ആര്‍ട്ടിസ്റ്റിന് അത്യാവശ്യം. ഈ വൈദഗ്ധ്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം മിനുക്കിയെടുക്കാനും, ശബ്ദ സാധ്യതകള്‍ ഉപയോഗപ്പെടുത്തി മികച്ച തൊഴിലവസരങ്ങളിലേക്ക് എത്തിച്ചേരാനും വര്‍ക്ക്ഷോപ്പ് സഹായിക്കും.
കഴിഞ്ഞ 22 വര്‍ഷത്തിലേറെയായി ചലച്ചിത്ര-ടെലിവിഷന്‍ മാധ്യമങ്ങളില്‍ ശബ്ദ സാന്നിധ്യമായി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമാണ് മഞ്ജുവാണി ഭാഗ്യരത്നം. ആമസോണ്‍ പ്രൈമില്‍ ഏറെ തരംഗമായ 'ദി ഷീപ്പ് ഡിറ്റക്റ്റീവ്സ്' എന്ന ചിത്രത്തിന്റെ മലയാളം ഡബ്ബിങ് ഡയറക്ടര്‍ കൂടിയാണ് ഇവര്‍.

ഈ മേഖലയില്‍ സ്വന്തം കഴിവുകള്‍ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരുക്കുന്ന പരിശീലന പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി കൂടുതലറിയാന്‍ താഴെക്കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മഞ്ജുവാണീസ് അക്കാദമി ഫോര്‍ വോയ്സ് ആക്ടിംഗ്,
കോ-ഓര്‍ഡിനേറ്റര്‍- രാജി രാജു : 8921310422
റേഡിയോയിലൂടെ, സിനിമാ സ്ക്രീനുകളിലൂടെ, പരസ്യങ്ങളിലൂടെ ലക്ഷക്കണക്കിന് മനുഷ്യരുടെ മനസ്സിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വ കഴിവാണ് 'വോയ്സ് ആക്ടിംഗ്'.
മൈക്കിന് മുന്നിലെ പേടി മാറ്റി, വികാരങ്ങള്‍ ശബ്ദത്തില്‍ ആവാഹിച്ച്, കേള്‍വിക്കാരെ രോമാഞ്ചമണിയിക്കാന്‍ പഠിച്ചാല്‍... പിന്നെ സ്ക്രീനിന് പിന്നിലെ യഥാര്‍ത്ഥ സ്റ്റാര്‍ നിങ്ങളായിരിക്കും!