CNA
ഒറ്റപ്പാലം:
ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അല്‍ത്താഫ് സലീം നായകനായി അഭിനയിക്കുന്ന ചിത്രം ഒറ്റപ്പാലത്ത് ആരംഭിച്ചു.
സംവിധായകന് കമലിന്റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.
മാക്ട്രോ മോഷന്‍ പിക്ചേഴ്സ്, കാവിലമ്മ പ്രൊഡക്ഷന്‍സിന്റെ സഹകരണത്തോടെ ഷീന്‍ ഹെലന്, ലജു മാത്യു ജോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ആറാമത്തെ ചിത്രത്തില്‍ കൃഷ്ണപ്രിയ നായികയാവുന്നു.
അശോകന്, അസീസ് നെടുമങ്ങാട്, അബിന്‍ ബിനോ, ഡോക്ടര്‍ റോണി ഡേവിഡ് രാജ്, ഗോകുലന്, അഭിരാം രാധാകൃഷ്ണന്, ആനന്ദ് മന്മഥന്, വിനീത് വിശ്വം, കുമാര്‍ സുനില്‍, ജയന് രാജ, പ്രവീണ, ശീതള്‍ മരിയ തുടങ്ങിയവരവാണ് മറ്റു പ്രമുഖ താരങ്ങള്‍.
കോപ്രൊഡ്യൂസര്‍- കാഞ്ചന ജയരാജന്, ഛായാഗ്രഹണം- അര്ജ്ജുന് അക്കോട്ട്, എഡിറ്റിംഗ്- ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതം- പ്രിന്‍സ് ജോര്‍ജ്ജ്,
പ്രൊഡക്ഷന്‍ ഡിസൈനര്‍- സുജിത് രാഘവ്, മേക്കപ്പ്- സിനൂപ് രാജ്, വസ്ത്രാലങ്കാരം- മെല്‍വി ജെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഹൈല്‍ എം, കൊറിയോഗ്രാഫര്‍- നീരജ് സുകുമാരന്‍, സൗണ്ട് ഡിസൈന്‍- അരുണ്‍ കുമാര്‍ ആര്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സന്തോഷ് ചെറുപൊയ്ക, കാസ്റ്റിംഗ് ഡയറക്ടര്‍-
രാജേഷ് നാരായണന്, വിഎഫ്എക്സ്- ജിഷ്ണു ആര് പിഷാരടി, ഹനോഷ് മാധവന്, എക്സിക്യൂട്ടീവ്- സഫി ആയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- ജെസ്റ്റിന് കൊല്ലം, ലോക്കേഷന്‍ മാനേജര്‍- വേലപ്പന് ഒറ്റപ്പാലം, സ്റ്റില്‍സ്- ജിത്തു ഫ്രാന്‍സിസ്, പരസ്യകല- ആന്റണി സ്റ്റീഫന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com