CNA
പാലക്കാട് :
നവാഗതനായ എം എസ് വേദാനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആംഗ്യം' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് കൊല്ലങ്കോടില്‍ ആരംഭിച്ചു.
സ്റ്റാന്റ് അപ്പ് കോമഡിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബേബി മാളൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കലാമണ്ഡലം പ്രഭാകരന് മാഷ്, കലാമണ്ഡലം രാധിക, പ്രദീപ് മാധവന്, കല്ല്യാണി,കിഷോര്‍, സെല്‍വരാജ്, വര്‍ഷ, ഓം പ്രകാശ് ബി ആര്, പ്രദീപ് എസ് എന്‍, പുഷ്കരന് അമ്പലപ്പുഴ,
ജയേഷ്, ബിജോ കൃഷ്ണന് തുടങ്ങിയവരും അഭിനയിക്കുന്നു.
കേരളത്തിന്റെ കേവല കലാരൂപമായ കൂടിയാട്ടത്തെയാണ് ഇന്ത്യയിലെ ആദ്യ നൃത്ത കലാരൂപമായി യുനെസ്കോ അംഗീകരിച്ചിരിക്കുന്നത്. പുരാതന കാലം മുതല്ക്കേ മൂകാഭിനയം, മുദ്രാഭിനയം, വാജീയം എന്നിവ ഒത്തു ചേര്‍ന്ന വളരെ ശ്രേഷ്ഠമായ അനുഷ്ഠാന കലാരൂപമാണ് അംഗിലിയങ്കം കൂത്ത്.
എന്നാല്‍ ഈ കലാരൂപത്തിന് വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ ലഭിക്കാതെ പോയി.
ഇതിന്റെ പശ്ചാത്തലത്തില്‍ അംഗുലിയങ്കം കൂത്ത് കലയും ഇന്ത്യന്‍ ആംഗ്യ ഭാഷയും സമ്മേളിക്കുന്ന കഥാസഞ്ചാരമാണ് 'ആംഗ്യം' സിനിമ.
വാം ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനി തൊടുപുഴ നിര്‍വ്വഹിക്കുന്നു.
കൈതപ്രം എഴുതിയ വരികള്‍ക്ക് ദീപാങ്കുരന് കൈതപ്രം സംഗീതം പകര്‍ന്ന് ഉണ്ണി മേനോന്, വിനീത് ശ്രീനിവാസന്, മീരാറാംമോഹന്, ദിവ്യ എന്നിവര്‍ ആലപിച്ച മൂന്നു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
എഡിറ്റര്‍- മാധവേന്ദ്ര, അസോസിയേറ്റ് ഡയറക്ടര്‍- പ്രതീഷ് സെബാന്, കല- വേദാനന്ദ്, മേക്കപ്പ്- ലാല്‍ കരമന, വസ്ത്രാലങ്കാരം- സുരേന്ദ്രന്, പുഷ്കരന് അമ്പലപുഴ, അഖില്‍ മഹേശ്വര്, പ്രൊഡക്ഷന്‍ മാനേജര്‍- പ്രദീപ് എസ് എന്‍, ശ്യാം ഗോപി, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com