സി എന്‍ എ-
മുംബൈ:
തല്ക്കാലം ഫോണ്‍ ഉപയോഗിക്കില്ലെന്ന് തീരുമാനത്തിലാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമീര്‍ ഖാന്.
'ലാല്‍ സിംഗ് ഛദ്ദ'യുടെ റിലീസിന് ശേഷം മാത്രമേ ഇനി ഫോണ്‍ ഉപയോഗിക്കൂ എന്നാണ് തീരുമാനം.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ശരാശരി ഒരാള്‍ക്ക് 15 മിനിട്ട് പോലും ഫോണ്‍ ഉപയോഗിക്കാതെ ഇരിക്കുവാന് സാധിക്കുന്നില്ല എന്നും, തന്റെ ജോലിയില്‍ തടസം സൃഷ്ടിക്കാതെയിരിക്കാനാണ് ഫോണ്‍ ഉപയോഗം താല്കാലികമായി നിര്ത്തിവയ്ക്കുന്നതെന്നുമാണ് അമീര്‍ ഖാന് പറയുന്നത്.
കോവിഡിന് ശേഷം അമീര്‍ ഏറെ പ്രതീക്ഷയോടെയാണ് 'ലാല്‍ സിംഗ് ഛദ്ദ'യുടെ റിലീസിനെ കാണുന്നത്.
ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.
കരീന കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2009ല്‍ പുറത്തിറങ്ങിയ 'ത്രീ ഇഡിയറ്റ്സ്' ആണ് അമീര്‍ - കരീന ജോഡികള്‍ അവസാനമായി ഒന്നിച്ച ചിത്രം.
അമീറിന്റെ ക്രിസ്തുമസ് റിലീസുകള്‍ എപ്പോഴും വന്വിജയമാകാറുണ്ട്. 'പി.കെ', 'ദംഗല്‍', 'ധൂം ത്രീ', 'താരെ സമീന്‍ പര്', 'ഗജിനി' തുടങ്ങിയ അമീര്‍ ചിത്രങ്ങളെല്ലാം ക്രിസ്തുമസ് റിലീസുകളായിരുന്നു.