സി എന്‍ എ-
കൊച്ചി:
അമിത് ചക്കാലക്കല്‍ നായകനാകുന്ന 'പാസ്പോര്‍ട്ട്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി.
മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ എ എം ശ്രീലാല്‍ പ്രകാശന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂര്‍ ആണ്.
ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ എം ശ്രീലാല്‍ പ്രകാശനും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറാണ്.
എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകള്‍.
ഛായാഗ്രഹണം- ബിനു കുര്യന്, എഡിറ്റിംഗ്- വി ടി ശ്രീജിത്ത്, ഗാനരചന- വിനായക് ശശികുമാര്‍, ബി കെ ഹരിനാരായണന്, സംഗീതം- സെജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബിജു കെ തോമസ്, കല- അജി കുറ്റിയാനി, കോസ്റ്റ്യൂം- സമീറ സനീഷ്, ചമയം- അമല്‍ ചന്ദ്രന്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ആംബ്രോ വര്‍ഗ്ഗീസ്, വി എഫ് എക്സ്- ബിനീഷ് രാജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- വിനോദ് ശേഖര്‍, പ്രോജക്ട് കോ ഓര്‍ഡിനേറ്റേഴ്സ്- ഷമീം സുലൈമാന്‍, അജ്മല്‍ റോഷന്, ഡിസൈന്‍സ്- മനു ഡാവിഞ്ചി, സ്റ്റില്‍സ്- ഷിജിന് പി രാജ്, പി ആര് ഒ- അജയ് തുണ്ടത്തില്‍, എം കെ ഷെജിന്‍ ആലപ്പുഴ. ചിത്രീകരണം ഉടന്‍ ആരംഭിക്കും.
Online PR - CNA.