CNA
കൊച്ചി:
മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന 'അമ്മ കുടുംബ സംഗമം' റിഹേഴ്സല്‍ ക്യാമ്പിന് കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേര്‍ന്നാണ് ദീപം തെളിയിച്ചത്.
ജനുവരി 4ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാര് അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക വിനോദ പരിപാടികള്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി പത്തു വരെ അരങ്ങേറുന്നത്. അമ്മയുടെ മുപ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അമ്മ അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു ചേരുകയാണ്. പ്രസ്തുത ഷോയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുന്നത് അമ്മയുടെ അംഗങ്ങള്‍ക്ക് ആജീവനാന്ത ജീവന് രക്ഷ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതിന് വേണ്ടിയാണ്.
ചടങ്ങില്‍ ആശംസ അറിയിച്ചു കൊണ്ട് ബാബുരാജ്, രവീന്ദ്രന്, ആശാ ശരത്, ജയന് ചേര്‍ത്തല, സുരേഷ് കൃഷ്ണ, വിനു മോഹന്‍, നാദിര്‍ഷ (ഷോ ഡയറക്ടര്‍ ), ഉണ്ണി ശിവപാല്‍, ജോമോള്‍, നാസര്‍ ലത്തീഫ്, അനന്യ, അന്‍സിബ, കലാഭവന്‍ ഷാജോണ്‍, നിവിയ, മഹിമ നമ്പ്യാര്‍, മീഡിയ പാര്‍ട്ട്ണര്‍ ഹൈദരാലി, അര്ജുന്, മുന്ന എന്നിവര്‍ പങ്കെടുത്തു.
ശ്രീ സുരേഷ് ഗോപി, ശ്രീ മമ്മൂട്ടി, ശ്രീ മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ജനുവരി 4ന് രാവിലെ ഒമ്പത് മണിക്ക് തിരി തെളിക്കുന്നതോടെ അമ്മ കുടുംബ സംഗമത്തിന് തുടക്കം കുറിക്കും.
Online PR - CinemaNewsAgency.Com