CNA
കൊച്ചി:
അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വച്ച് ശ്രീ ജയന് ചേര്‍ത്തലയുടെ അധ്യക്ഷതയില്‍ രാവിലെ 10 മണിക്ക് ചേര്‍ന്ന യോഗത്തില്‍ വെച്ച് 'അമ്മ' വനിതാദിനാഘോഷം
ശ്രീമതി ഷീല ഉദ്ഘാടനം ചെയ്യ്തു.
ചടങ്ങില്‍ ശ്രീ ബാബുരാജ് സ്വാഗതപ്രസംഗം നിര്‍വഹിച്ചു.
'അമ്മ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ശ്രീമതി മീനയും, കുമാരി അനശ്വര രാജന് വനിതാ അംഗങ്ങള്‍ക്കായി ഒരുക്കിയിരുന്ന രചന മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. 'അമ്മ അംഗങ്ങള്‍ അണിയറയിലും തിരശീലയിലും ആയി എത്തുന്ന വെബ് സീരിയസിന്റെ ലോഞ്ചും ഈ ചടങ്ങില്‍ നടന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണമെന്ന ആഗ്രഹം അഭിനേത്രിയും സംവിധായകയുമായ ഷീല പങ്കുവച്ചു.
വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ സംവിധായകരായ ശ്രീ റാഫി, ശ്രീ അജയ് വാസുദേവ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. രചന മത്സരങ്ങളുടെ വിധി നിര്‍ണ്ണയം ശ്രീമതി അശ്വതി ശ്രീകാന്ത് ആണ് നടത്തിയത്. ചടങ്ങില്‍ ശ്രീ വിനുമോഹന്‍, ശ്രീ ഷാജോണ്‍, ശ്രീ ഉണ്ണി ശിവപാല്‍, ശ്രീമതി സരയു മോഹന്‍, ശ്രീമതി അന്‍സിബ ഹസന്, ശ്രീമതി കുക്കു പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
'അമ്മ'
അഡ്ഹോക് കമ്മറ്റി