CNA
കൊച്ചി:
പ്രശസ്ത നടന് ആര്യ, മലയാളംതമിഴ്, തെലുഗു,കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളെയും അണിനിരത്തി മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന 'അനന്തന് കാട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ഒഫീഷ്യല്‍ ടീസര്‍, മഹാനടന് മോഹന്‍ലാല്‍, ജനപ്രിയ നായകന് ദിലീപ്, തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.
ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. യുവ നിര്‍വഹിക്കുന്നു.
സംഗീതം- അജ്നീഷ് ലോകനാഥ്, എഡിറ്റര്‍- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍- ആര്. ശക്തി ശരവണന്, വിഎഫ്എക്സ് ഡയറക്ടര്‍- ബിനോയ് സദാശിവന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജെയിന് പോള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രണവ് മോഹന്‍, മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി, സൗണ്ട് ഡിസൈന്‍- അരുണ്‍ എസ് മണി, ഗാനരചന- മുരളി ഗോപി, ആലാപനം- മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കര്‍, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭില്‍ ആനന്ദ് എം ടി, ഫിനാന്‍സ് കണ്ട്രോളര്- എം എസ് അരുണ്‍, വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- റിഷ്ലാല് ഉണ്ണികൃഷ്ണന്, പി ആര് ഒ- എ എസ് ദിനേശ്
Online PR - CinemaNewsAgency.Com