CNA
കൊച്ചി:
അര്ജുന് അശോകന് അനഘ നാരായണന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന 'അന്‍പോട് കണ്മണി' ജനുവരി ഇരുപത്തി നാലിന് പ്രദര്‍ശനത്തിനെത്തുന്നു.
ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സരിന് രവീന്ദ്രന് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
അനീഷ് കൊടുവള്ളി തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബി സംഗീതം പകരുന്നു.
എഡിറ്റിംഗ് സുനില്‍ എസ് പിള്ള.
മലയാള സിനിമ ചരിത്രത്തില്‍ തന്നെ വേറിട്ടൊരു അനുഭവമായി ഷൂട്ടിങ്ങിനായി നിര്‍മ്മിച്ച വീട് താമസയോഗ്യമാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറി അണിയറപ്രവര്‍ത്തകര്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രദീപ് പ്രഭാകര്‍, പ്രിജിന് ജെസ്സിയ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന, മേക്കപ്പ്- നരസിംഹ സ്വാമി, വസ്ത്രാലങ്കാരം- ലിജി പ്രേമന്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- ചിന്റു കാര്ത്തികേയന്, കല- ബാബു പിള്ള, കളറിസ്റ്റ്- ലിജു പ്രഭാകര്‍, ശബ്ദ രൂപകല്പന- കിഷന് മോഹന്‍, ഫൈനല്‍ മിക്സ്- ഹരിനാരായണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സനൂപ് ദിനേശ്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, മാര്‍ക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷന്‍ ഡോക്ടര്‍- സംഗീത ജനചന്ദ്രന്(സ്റ്റോറീസ് സോഷ്യല്‍), പ്രൊഡക്ഷന്‍ മാനേജര്‍- ജോബി ജോണ്‍, കല്ലാര്‍ അനില്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com