CNA
കൊച്ചി:
'ഹോംലി മീല്‍സ്', 'ബെന്‍', 'പൊമ്പളൈ ഒരുമൈ', 'മ്യൂസിക്കല്‍ ചെയര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിപിന്‍ ആറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
'ആന്റപ്പന്റെ അത്ഭുത പ്രവര്‍ത്തികള്‍' എന്ന കോമഡി ഫാന്റസി ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
വിപിന്‍ അറ്റ്ലീ എഴുതിയ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്ന് നിരഞ്ജന് സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്.
സ്വതന്ത്രമായ അവതരണ ശൈലിയിലും രചനയിലും സംവിധാനത്തിലും പുതുമയോടെ സ്വീകരിക്കുന്നതു കൊണ്ട് ശ്രദ്ധേയനായ വിപിന്‍ അറ്റ്ലീയുടെ ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.
വിപിന്‍ ആറ്റ്ലീ, സാജിദ് യാഹ്യ എന്നിവരോടൊപ്പം ഡോമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോന്, ശര്‍മാജി, ജോസ് മുനമ്പം, മോസപ്പന്‍, ഡിക്സണ്‍ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാല്‍, ട്വിങ്കിള്‍ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- രാജേഷ് കോടോത്ത്, ഗോപകുമാര്‍ നമ്പ്യാര്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com