സി എന്‍ എ-
കൊച്ചി:
സണ്ണി വെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം 'അനുഗ്രഹീതന്‍ ആന്റണി'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തിറക്കി.
അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ടാണ് മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്തിറക്കിയത്.
വളരെ കുറച്ച് സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ട്രെലിയര്‍ ശ്രദ്ധേയമായി.
'ഏട്ടുകാലി', 'ഞാന്‍ സിനിമാ മോഹി' എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് 'അനുഗ്രഹീതന്‍ ആന്റണി' സംവിധാനം ചെയ്തിരിക്കുന്നത്.
ലക്ഷ്യ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ആന്റണിയായി സണ്ണി വെയ്നും '96' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനാണ് ചിത്രത്തില്‍ നായികയായ സഞ്ജനയായി എത്തുന്നത്.
സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയാണ് അനുഗ്രഹീതന്‍ ആന്റണിയുടേത്.
കൂടാതെ ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്.
സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന് ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ജിഷ്ണു രമേഷും അശ്വിന് പ്രകാശും ചേര്‍ന്ന് എഴുതിയ കഥക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.
ശെല്വകുമാര് എസ്. ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മനു മഞ്ജിത്താണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം അരുണ്‍ മുരളീധരന്. ആര്‍ട്ട്- അരുണ്‍ വെഞ്ഞാറമൂട്, സൗണ്ട് ഡിസൈന്‍- ശങ്കരന് എ എസ്, സിദ്ധാര്ത്ഥന് കെ സി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ബിജു ബെര്‍ണാഡ്. പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ.