CNA
കൊച്ചി:
പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മിച്ചു ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളായി അഭിലാഷ് വാരിയര്‍ ഒരുക്കുന്ന പുതിയ ചിത്രം 'അരൂപി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ദേശീയ അവാര്‍ഡ് ജേതാവ് എം ആര് രാജാകൃഷ്ണന്, ഗോപി സുന്ദര്‍,കിഷന് മോഹന്‍,എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സൗണ്ട് ഡിപ്പാര്‍ട്മെന്റ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഹൊറര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ തന്നെ ചിത്രത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു.
പുതുമുഖങ്ങളായ വൈശാഖ് രവി,ബോളിവുഡ് ഫെയിം നേഹാ ചൗള,സാക്ഷി ബദാല, ജോയ് മാത്യു,സിന്ധു വര്‍മ്മ,
അഭിലാഷ് വാര്യര്‍,കിരണ്‍ രാജ്,ആദിത്യ രാജ്, മാത്യു രാജു,കണ്ണന് സാഗര്‍,എ കെ വിജുബാല്‍,നെബു എബ്രഹാം,വിനയ്, ആന്റണി ഹെന്റി, വിഷ്ണു കാന്ത്, വൈഷ്ണവ്,ജോജോ ആന്റണി,സുജ റോസ്,ആന്‍ മരിയ,അഞ്ജന മോഹന്‍,രേഷ്മ,
സംഗീത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകനായ അഭിലാഷ് വാര്യര്‍ തന്നെയാണ് ചിത്രത്തിനുവേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്..
ചിത്രത്തിനുവേണ്ടി അമന് ഛായാഗ്രഹണവും വി. ടി. വിനീത് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മലയാളത്തിലെ ഹിറ്റ് മേക്കര്‍ ഗോപി സുന്ദറാണ് ചിത്രത്തിനുവേണ്ടി ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത് ബി. കെ. ഹരിനാരായണന്. ഓഡിയോഗ്രാഫി: എം. ആര്. രാജകൃഷ്ണന്, സൗണ്ട് ഡിസൈന്‍: കിഷന് മോഹന്‍,കലാസംവിധാനം : മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം: ഷാജി കൂനന്‍ കൂനമാവ്, മേക്കപ്പ് : ജിജു കൊടുങ്ങല്ലൂര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് : പ്രവീണ്‍ ബി. മേനോന്, ചീഫ് അസോസിയേറ്റ് : രതീഷ് പാലോട്, ഫിനാന്‍സ് കണ്ട്രോളര്: അഭിഷേക്, നൃത്തസംവിധാനം: ടിബി ജോസഫ്, സ്റ്റില്‍സ് : സതീഷ്,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ജാങ്കോ സ്പേസ്, സ്റ്റുഡിയോ : സപ്ത റെക്കോര്‍ഡ്, പോസ്റ്റര്‍ : പാന്‍ഡോട്ട്, പി.ആര്.ഒ : വിവേക് വിനയരാജ്, എ എസ്. ദിനേഷ്.
Online PR - CinemaNewsAgency.Com