CNA
കൊച്ചി:
പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, അഭിലാഷ് വാര്യര്‍, സാക്ഷി ഭാട്ടിയ, കിരണ്‍ രാജ്, സുജ റോസ്, അഞ്ജന മോഹന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അരൂപി' എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോണ്‍ കര്‍മ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വെച്ച് നിര്‍വഹിച്ചു.
കിരണ്‍ രാജ്, കണ്ണന് സാഗര്‍, വിജു സോപാനം, മാത്യു ഹാര്‍മണി, ആന്റണി ഹെന്‍ട്രി, നിബു എബ്രഹാം, ബിജോയ് വര്‍ഗീസ്, സിന്ധു വര്‍മ്മ, സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി, വിഷ്ണു കാന്ത്, സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പുണര്‍തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമന് നിര്‍വഹിക്കുന്നു.
സംഗീതം- ഗോപീ സുന്ദര്‍, എഡിറ്റര്‍- വിനീത് വിജയന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രവീണ്‍ ബി മേനോന്, കല- മഹേഷ് ശ്രീധര്‍, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- ഷാജി കൂനന്മാവ്, ഫിനാന്‍സ് കണ്ട്രോളര്- അഭികഷേക്, സൗണ്ട് ഡിസൈന്‍- കിഷന് മോഹന്‍, സ്റ്റുഡിയോ- സപ്ത റിക്കോര്‍ഡ്സ്, സ്റ്റില്‍സ്- സതീഷ്, ഡിസൈന്‍സ്- ഷിബിന്‍ സി ബാബു, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com