CNA
അയര്‍ലണ്ട് :
ആസിഫിനായി താന്‍ ഒരെയൊരു പാട്ടുമാത്രമേ പാടിയിട്ടുള്ളൂ എന്നു പറഞ്ഞാണ് അഫ്സല് പാടുന്നത്. അയര്‍ലന്‍ഡില്‍ നടന്ന DMA അയര്‍ലണ്ട് പൂരം പരിപാടിക്കിടെയാണ് ആസിഫ് അലിയുടെ ഹിറ്റ് പാട്ടുകളിലൊന്നായ 'ഹണിബീ 2'ലെ 'ജില്ലം ജില്ലാലാ' പാടിയത്. അഫ്സല് പാടുമ്പോള്‍ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ആസിഫിനെയും വിഡിയോയില്‍ കാണാം.
പരിപാടിയുടെ ഓര്ക്കസ്ട്രേഷന് സെറ്റ് ചെയ്യും മുന്‍പ് ആസിഫ് അലിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഫ്സല് പാട്ടുപാടുന്നത്. 'ഓര്ക്കസ്ട്രേഷന് സെറ്റുചെയ്യും മുന്‍പ് നമുക്ക് ഒരു പാട്ടുപാടിച്ചാലോ' എന്ന് ആസിഫ്ചോദിക്കുന്നതും വിഡിയോയില്‍ കാണാം. 'ആസിഫിനായി ഞാന്‍ പാടിയ ഒരെയൊരു പാട്ടാണ്' എന്നു പറഞ്ഞാണ് അഫ്സല് 'ജില്ലം ജില്ലാലാ' പാടുന്നത്. കാണികള്ക്കെല്ലാവര്ക്കുമൊപ്പം 'ജില്ലം ജില്ലാല' ആസിഫ് അലിയുംഏറ്റുപാടുന്നുണ്ട്.
AsifAli-Pooram-CNA-Afsalജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹണി ബീ 2 എന്ന ചിത്രത്തില്‍ സന്തോഷ് വര്‍മ വരികളെഴുതി ദീപക്ദേവ് സംഗീതം നല്കി അഫ്സല്,അന്‍വര്‍ സാദത്ത്, റിമി ടോമി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണ് 'ജില്ലം ജില്ലാല' എന്ന പാട്ട് എം.ജി. ശ്രീകുമാറിന്റെ പാട്ടുകള്‍പോലെ അഫ്സലിന്റെ അടിച്ചുപൊളി പാട്ടുകള്‍ക്കും വലിയ ആരാധകരുണ്ട്. 90സ്കിഡ്സ് എന്നും ചേര്‍ത്തുവയ്ക്കുന്ന അടിപൊളിപാട്ടുകളുടെ ലിസ്റ്റില്‍ അഫ്സലിന്റെ പാട്ടുകള്‍ക്ക് മുന്‍നിരയിലാണ് സ്ഥാനം.
Online PR - CinemaNewsAgency.Com