കൊച്ചി :
സബ്ബ് ഇന്സ്പക്ടുടെ ഔദ്യോഗിക വേഷത്തില്‍ ഒരു കൈയ്യില്‍ ബാഗും. മറു കൈയ്യില്‍ ഹെല്‍മറ്റുമായി വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹന്‍ലാല്‍ എത്തുന്ന 'അതിമനോഹരം' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസംബര്‍ ഇരുപത്തിനാലിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് മോഹന്‍ലാലിന്റെ 'ലൗലജന്‍'. അയാളുടെ ഔദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു പോലീസ് പ്രൊസീജിയര്‍ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
സാധാരണ ജീവിതത്തോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള സമീപനമാണ് ചിത്രത്തിലുടനീളം സംവിധായകനായ തരുണ്‍ മൂര്‍ത്തി സ്വീകരിച്ചിരിക്കുന്നത്.
മീരാ ജാസ്മിനാണ് നായിക. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയന്, ഇര്‍ഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവന്, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
'തുടരും' എന്ന സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദര്‍ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ഷാജികുമാറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ഷഫീഖ് വി.ബി, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈന്‍- മഷര്‍ ഹംസ, കോ-ഡയറക്ടര്‍- ബിനു പപ്പു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- മിറാഷ്ഖാന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- അഫ്നാസ് വി., സ്റ്റില്‍സ്- അമല്‍ സി. സദര്‍, പ്രൊഡക്ഷന്‍ മാനേജര്‍- ജോമോന് ജോയ്, ചാലക്കുടി. പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- എസ്സ.കെ. എസ്തപ്പാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധര്‍മ്മന്‍ വള്ളിക്കുന്ന്.
സെന്‍ട്രല്‍ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com