'സുന്ദര രാവണനേ...' 'അതിമനോഹരത്തിലെ ഫസ്റ്റ് വീഡിയോ ഗാനമെത്തി
01-11-2026
CNA
കൊച്ചി :
ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് ഞായറാഴ്ച്ച പുറത്തുവിട്ടു.
മായാരാവണനേ.... മന്മഥമോഹനസുന്ദരനേ...
ലങ്കാ പാലകനേ... സേവകനായകനേ... എന്നാരംഭിക്കുന്ന ഈ ഗാനം നവമാധ്യമങ്ങളില്‍ വലിയ തരംഗമാണു സൃഷ്ടിക്കുന്നത്.
ഈണത്തിലും ആലാപനത്തിലും ഏറെ ഇമ്പമാര്‍ന്ന ഈ ഗാനം ഒരു ആഘോഷത്തിമിര്‍പ്പിന് ഏറെ അനുയോജ്യമാണ്.
ഏതു വിഭാഗത്തിനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയും വിധത്തിലാണ് ഈ ഈഗാനത്തിന്റെ അവതരണം...
പൊലീസ് പ്രൊസീജറിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അത്തരം നിരവധി രംഗങ്ങള്‍ ഈ ഗാനത്തിനൊപ്പം വിഷ്വല്‍സായി എത്തുന്നത് പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകരുമെന്നു തന്നെ വിശ്വസിക്കാം.
പൊലീസ് പ്രൊസിജറിനൊപ്പം കുടുംബമുഹൂര്ത്തങ്ങളുടെ ആകര്‍ഷകമായ വിഷ്യല്‍സും അകമ്പടിയായി ഈ ഗാനത്തിലുണ്ട്.
വളരെ വേഗതയില്‍ത്തന്നെ ഈ ഗാനം പോപ്പുലറാകുമെന്നതില് സംശയമില്ല...
ഡിസംബര്‍ ഇരുപത്തിനലിന് ഈ ചിത്രം പ്രദര്ശനത്തിനെത്തുന്നതിന്റ ഭാഗമായാണ് ഈ ഗാനം എത്തിയിരിക്കുന്നത്.
ലൗലജന്‍ പി.സി. എന്ന സാധാരണ ക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും കോര്‍ത്തിണക്കിയുള്ള ഒരു പ്രൊസീജര്‍ ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ നായിക മീരാ ജാസ്മിനാണ്.
ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ. ജയന്, ഇര്‍ഷാദ് അലി, പ്രമോദ് വെളിയനാട്, തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിദ്ധ്യമായ സജീവന്, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു.
'ഇഷ്ക്ക്', 'ആലപ്പുഴ ജിംഖാന' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
'തുടരും' സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദര്‍ തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.