CNA
കൊച്ചി:
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത 'അവള്' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക് കണ്ണന് ശ്രീ ഈണം പകര്‍ന്ന് നിഫ ജഹാന്, ജോബി തോമസ് എന്നിവര്‍ ആലപിച്ച 'നീയറിഞ്ഞോ രാക്കിളി' എന്ന ഗാനമാണ് റിലീസായത്.
നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രഞ്ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ മനോജ് ഗോവിന്ദന്, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ്- ശ്രീജിത്ത് സി ആര്, ഗാനരചന- മുഹാദ് വെമ്പായം, സംഗീതം- കണ്ണന് സി ജെ, കലാസംവിധാനം- ജി ലക്ഷ്മണന്, മേക്കപ്പ്- ലിബിന് മോഹന്‍, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍- വിനോദ് പി ശിവറാം, പ്രൊഡക്ഷന്‍ കണ്ട്രോളര്- സജി കോട്ടയം.
ഒക്ടോബര്‍ പത്തിന് 'അവള്' പ്രദര്‍ശനത്തിനെത്തുന്നു.
പി ആര് ഒ- വിവേക് വിനയരാജ്, എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com