CNA
കോഴിക്കോട്:
പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ 'അവശേഷിക്കുന്നവര്‍'ക്ക് ഒരു പൊന്‍തൂവല്‍ കൂടി. കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡാണ് ഇപ്രാവശ്യം 'അവശേഷിക്കുന്നവരെ തേടിയെത്തിയത്.
കോഴിക്കോട് ഗാന്ധി റോഡിലെ മാമുക്കോയ നഗറില്‍ നടന്ന ചടങ്ങില്‍ 'അവശേഷിക്കുന്നവര്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകന് ഇ.എം. ഷാഫിയാണ് അവാര്‍ഡ് പ്രശസ്ത നടന് വിനോദ് കോവൂരില്‍ നിന്നും സ്വീകരിച്ചത്.
പുസ്തകങ്ങലൂടെയുള്ള തീവ്ര ആശയങ്ങള്‍ വായിച്ചു വഴി തെറ്റുന്ന യുവാക്കള്‍ക്കുള്ള മഹത്തായ സന്ദേശമാണ് 'അവശേഷിക്കുന്നവര്‍'.
15 മിനിട്ടും 34 സെകന്റും ദൈര്‍ഘ്യമുള്ള 'അവശേഷിക്കുന്നവര്‍' ഹൃസ്വ ചിത്രം സമൂഹത്തിന് നല്‍കുന്നത് ഒരു വലിയ സംന്ദേശമാണ്.
ന്യൂസ് ഐ ടെലിവിഷന്‍ന്റെ ബാനറില്‍ 'അവശേഷിക്കുന്നവര്‍' എന്ന ഹൃസ്വ ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും, സംവിധാനവും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത് കണ്ണൂര്‍കാരനായ ഇ.എം. ഷാഫിയാണ്.
നിരവധി അംഗീകാരങ്ങള്‍ 'അവശേഷിക്കുന്നവര്‍' എന്ന ഹൃസ്വ ചിത്രത്തെ തേടി എത്തി.
അവസാനമായി ലഭിച്ചത് സോളോ ലേഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021, മികച്ച ബോധവത്കരണ ഹൃസ്വ ചിത്രത്തിനുള്ള അവാര്‍ഡാണ്.
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് 2021 (IIFA 2021) മികച്ച ബോധവത്കരണ ഹൃസ്വ ചിത്രം.
സോളോ ലേഡി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റ് 2021 (SLIFF 2021). മികച്ച ബോധവത്കരണ ഹൃസ്വ ചിത്രം.
ഇഗ്മോ ഇന്റര്‍നാഷണല്‍ ഷൊര്‍ട് ഫിലിം ഫെസ്റ്റിവല്‍ 2021 (IGMO 2021). മികച്ച ബോധവത്കരണ ഹൃസ്വ ചിത്രത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്.
ഛായാഗ്രഹണം- ഷെരീഫ് കണ്ണൂര്‍, എഡിറ്റിംഗ്, സംഗീതം, ശബ്ദലേഖനം- ബിജു ചാലാട്, സഹ സംവിധാനം- ജമാല്‍ കണ്ണൂര്‍ സിറ്റി, സ്റ്റുഡിയോ- വൈ നോട്ട്, കണ്ണൂര്‍.
അസു ഹാജി, ശ്രീജിത് അലവില്‍, അഭിഷേക്, മനോജ് പി.വി., പ്രിയ കെ.ബി., മാസ്റ്റര്‍ ശ്രീപദ് ബിജു തുടങ്ങിയവരാണ് അഭിനേതാകള്‍.
കലാരംഗത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ നടന് വിനോദ് കോവൂരിനെ കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് കമ്മിറ്റി ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ചലച്ചിത്രനിര്‍മാതാവ് എം.കെ. സോമന് പൊന്നാടയും ചലച്ചിത്രനടി കോഴിക്കോട് രമാദേവി മൊമെന്റോയും, ചലച്ചിത്രനടി ഏവ സിമ്രിന്‍ കോവൂര്‍ പ്രശസ്തിപത്രവും നല്കി. അദ്ദേഹത്തിന്റെ 30 വര്‍ഷത്തെ ഓര്‍മ്മക്കുറിപ്പായ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വിനോദയാത്രക്കുള്ള കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ്2024 കേരള മാപ്പിളപ്പാട്ട് ലവേഴ്സ് ജനറല്‍ സെക്രട്ടറി എന്‍.സി. അബ്ദുള്ള കോയയും സമര്‍പ്പിച്ചു.
ചലച്ചിത്ര നാടക നടി മീനാ ഗണേഷിനുള്ള മരണാനന്തര ബഹുമതി അവരുടെ മകനായ സംവിധായകന് മനോജ് ഗണേശ് സ്വീകരിച്ചു.
എം.കെ. സോമന് (സമഗ്രസംഭാവന, ചലച്ചിത്ര സാമൂഹ്യ സേവന മേഖല), അപ്പുണ്ണി ശശി (കഥ ഇന്നു വരെ), സുധി കോഴിക്കോട് (കാതല്‍), കോഴിക്കോട് രമാദേവി (പത്മിനി) എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരവും, റിയാസ് മുക്കോളി, ഷക്കീര്‍ അണ്ടിക്കൊട്ടില് എന്നിവര്‍ക്ക് ജീവകാരുണ്യത്തിനുള്ള അവാര്‍ഡും നല്കി. മുസമ്മില്‍ പുതിയറ (വ്യവസായം), സെഫിയ ഐ. (കായികം), ബിനോയ് ഭാസ്കര്‍ (ഫിറ്റ്നസ്), ഹസ്ന കെ.പി (അധ്യാപിക), ഉദ്ധേവ് ശിവന് (വീഡിയോ റീ ക്രീയേറ്റര്‍), റാഷിദ് പാവുകോണം (കഥ), ശുഭ മുക്കം (നാടകം), ആദിഷ അശോകന് (മോഡല്‍) എന്നിവരും അവാര്‍ഡ് സ്വീകരിച്ചു.
റഹീം മുല്ലവീട്ടില്‍ അധ്യക്ഷനായ ചടങ്ങിന്റെ ഉദ്ഘാടനം എന്‍.സി. അബ്ദുല്ലക്കോയ നിര്‍വഹിച്ചു. ഇസ്മായില്‍ സ്വാഗതവും, ചലച്ചിത്ര നടന് വിശാല്‍ മേനോന് ആശംസയും, ശ്രുതി എസ് നന്ദിയും പറഞ്ഞു.