CNA
കൊച്ചി:
പുതുമുഖങ്ങള്‍ക്ക് ഏറേ പ്രാധാന്യം നല്കി ഒരുക്കിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രത്തിലൂടെ ഏറേ പ്രേക്ഷകരുടെ അംഗീകാരവും ദേശീയ അവാര്‍ഡും നേടി വിജയ ചരിത്രം കുറിച്ച സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന 'അവിഹിതം' എന്ന പുതിയ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.
ടിറ്റോ പി തങ്കച്ചന് എഴുതിയ വരികള്‍ക്ക് ശ്രീരാഗ് സജി സംഗീതം പകര്‍ന്ന് സിയ ഉള് ഹഖ്, ശ്രീരാഗ് സജി എന്നിവര്‍ ആലപിച്ച 'അയ്യയ്യേ, നിര്‍മ്മലേ...'
എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
വീണ്ടും കാഞ്ഞങ്ങാട് ഗ്രാമ പശ്ചാത്തലത്തില്‍ യുവനടന്മാരായ ഉണ്ണി രാജാ, രഞ്ജിത്ത് കങ്കോല്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ നടിനടന്മാര് അഭിനയിക്കുന്ന ഫാമിലി ഫണ്‍ ചിത്രമായ 'അവിഹിതം' ഒക്ടോബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തുന്നു.
അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.
ഇഫോര്‍ എക്സ്പിരിമെന്റ്സ്, ഇമാജിന്‍ സിനിമാസ്, മാരുതി ടാക്കീസ് (മുകില്‍) എന്നീ ബാനറില്‍ മുകേഷ് ആര് മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഛായാഗ്രഹണം- ശ്രീരാജ് രവീന്ദ്രന്, രമേഷ് മാത്യുസ്, ക്രീയേറ്റീവ് ഡയറക്ടര്‍- ശ്രീരാജ് രവീന്ദ്രന്, എഡിറ്റര്‍- സനാത് ശിവരാജ്, സംഗീതം- ശ്രീരാഗ് സജി,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സുധീഷ് ഗോപിനാഥ്, കല- കൃപേഷ് അയ്യപ്പന്‍കുട്ടി, അക്ഷന്‍- അംബരീഷ് കളത്തറ, ലൈന്‍ പ്രൊഡ്യൂസര്‍- ശങ്കര്‍ ലോഹിതാക്ഷന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈന്‍- മനു മാധവ്, മേക്കപ്പ്- രഞ്ജിത്ത് മനാലിപ്പറമ്പില്‍,
സൗണ്ട് ഡിസൈന്‍- രാഹുല്‍ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ- എസ് ആര് ആക്ഷന്‍ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ്- റാന്‍സ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട്- ആദര്‍ശ് ജോസഫ്, മാര്‍ക്കറ്റിംഗ്- കാറ്റലിസ്റ്റ്, ടിന്ഗ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്- ടെന്‍ജി മീഡിയ, സ്റ്റില്‍സ്- ജിംസ്ദാന്‍, ഡിസൈന്‍- അഭിലാഷ് ചാക്കോ, വിതരണം- ഇഫോര്‍ എക്സ്പിരിമെന്റ്സ് റിലീസ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com