CNA
കൊച്ചി:
ശ്രീ ഗുരുവായൂരപ്പന് ഭക്തിഗാനമായ 'ഭഗവാന്റെ ഗരുഡന്' ഏറേ ശ്രദ്ധ നേടിയതോടെ അണിയറ പ്രവര്‍ത്തകരുടെ സന്തോഷത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തു.
ഗുരുവായൂര്‍ ഉത്സവത്തിനോടനുബന്ധിച്ച് പുറത്തിറക്കിയ 'ഭഗവാന്റെ ഗരുഡന്' സോഷ്യല്‍മിഡിയയില്‍ തരംഗമായിരുന്നു.
കൈതപ്രം എഴുതി മധുബാലകൃഷ്ണന് ആലപിച്ച ഈ ഭക്തിഗാനത്തിന് ഗുരുവായൂര്‍ സ്വദേശി സംവിധായകന് വിജീഷ് മണി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ഗുരുവായൂര്‍ മഞ്ജുലാല്‍ തറയില്‍ വെച്ച് നടന്ന ആഘോഷത്തില്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി പങ്കെടുത്ത് ഗാനത്തിന്റെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. തുടര്‍ന്ന് ഗുരുവായൂരിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ മധുരം വിതരണം ചെയ്തു.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തില്‍ നിര്‍മ്മിച്ച് ഗുരുവായൂര്‍ മഞുളാല്ത്തറയില് ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഗരുഡന് ഏറെ ചര്‍ച്ചയായിരുന്നു. ഭഗവാന്റെ വാഹനമായ ഗരുഡനെ സംബന്ധിച്ചുള്ള ഈ ഗാനം ആര് അനില്‍ലാല്‍, വിജീഷ്മണി ഫിലിം ക്ലബിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.
Online PR - CinemaNewsAgency.Com