CNA
കൊച്ചി:
ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഓ ടി ടി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ZEE5, പുതിയ ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ചു. ഏഴ് ഭാഷകളിലെ പ്രീമിയറുകള്‍, ആകര്‍ഷകമായ ഉത്സവ ഓഫറുകള്‍ എന്നിവയുമായാണ് ZEE5 ഇത്തവണ വന്നിരിക്കുന്നത്. ഇതിലൂടെ ഭാരത് ബിഞ്ച് ഫെസ്റ്റിവലിന് തുടക്കമിടുകയാണ് ZEE5.
പരമ്പരാഗത 'ഫീല്‍ഗുഡ്' ചിത്രങ്ങള്‍, വെബ് സീരീസുകള്‍ എന്നിവ മാറ്റിനിര്‍ത്തി, ത്രില്ലറുകള്‍, മിസ്റ്ററികള്‍, ക്രൈം ഡ്രാമകള്‍ തുടങ്ങിയ ആവേശം നിറഞ്ഞ ജോണറുകളോടുള്ള പ്രേക്ഷകരുടെ വര്‍ദ്ധിച്ചുവരുന്ന ഇഷ്ടം തിരിച്ചറിഞ്ഞാണ് ഈ കാമ്പയിന് ദഋഋ5 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഭാരത് ബിഞ്ച് ഫെസ്റ്റിവലിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി, ZEE5 ഒക്ടോബര്‍ 13 മുതല്‍ 20 വരെ പ്രത്യേക ഒരു ആഴ്ചത്തെ ഗംഭീര ഓഫറുകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.
ഇതിന്റെ ഭാഗമായ്, ഹിന്ദി കണ്ടന്റ് പാക്ക് 199 ന്റെ പകരം 149 ക്ക് ലഭ്യമാണ്. റീജിയണല്‍ പാക്കുകള്‍ 99 ന്റെ പകരം 59 രൂപയ്ക്ക് ലഭ്യമാണ്. അത് പോലെ തന്നെ, ഓള് ആക്സസ് പാക്ക് 299 ന്റെ പകരം പ്രത്യേക ഡിസ്ക്കൗണ്ട് വിലയായ 249 ക്ക് ലഭ്യമാണ്. ZEE5 പ്രമുഖ ഉപഭോക്തൃ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഉത്സവ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ക്യാംപെയിന് കാലയളവില്‍, സബ്സ്ക്രൈബര്‍മാര്‍ക്ക് Paytm UPI, AutoPay, Cred UPI, AutoPay എന്നിവ വഴി ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ, ZEE5 പ്ലാനുകളോടൊപ്പം മൂന്ന് മാസത്തെ JioSaavn Pro ട്രയല്‍ സൗജന്യമായി ലഭിക്കും.
ഭാരത് ബിഞ്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഏഴ് ഭാഷകളിലായി പുതിയ പ്രീമിയറുകളും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഹിറ്റുകളും ഉള്‍പ്പെടുത്തി ഒരുങ്ങുന്ന പ്രത്യേകമായ ആഘോഷമാണ് ZEE5 ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഹിന്ദിയില്‍: Bhagwat Chapter One - Raakshas, Saali Mohabbat, Honeymoon Se Hathya, തമിഴില്‍:Veduvan, Housemates, Maaman, തെലുങ്ക്ല്‍: Kishkindapuri¸ D/O Prasadrao Kanabadutaledu, Jayummu Nischayamu Ra, മറാത്തിയില്‍: Sthal, Ata Thambaych Naay, Jarann, ബംഗാളിയില്‍: Mrs Dasgupta, Mrigaya: The Hunt, Abar Proloy, കന്നഡയില്‍: Elumale, Ayyana Mane,Marigallu, എന്നി ചിത്രങ്ങള്‍ ZEE5 ഇല് കാണാം. ZEE5 ഇല് വമ്പന്‍ ഹിറ്റായ സുമതി വളവിന് ശേഷം ദീപാവലിക്ക് മലയാളി പ്രേക്ഷകര്‍ക്ക് നല്കുന്ന ചിത്രം ആണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഒക്ടോബര്‍ 17 ന് റിലീസ് ചെയ്യും. ZEE5 ഇന്റെ ആദ്യ വെബ് സീരീസ് ആയ കമ്മട്ടം റെക്കോര്‍ഡ് സ്ട്രീമിങ് മിനിറ്റ്സ്ഓടെ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഓരോ ദീപാവലിയും പാരമ്പര്യങ്ങളുടെയും ആഘോഷങ്ങളുടെയും കഥയാണ്. ഭാരത് ബിഞ്ച് ഫെസ്റ്റിവലിലൂടെ, പ്രേക്ഷകര്‍ക്ക് പുതിയ കഥകള്‍ കണ്ടെത്താനും, പ്രിയപ്പെട്ടവ ആസ്വദിക്കാനും കഴിയുമെന്ന് ZEE5ന്റെ ചീഫ് ബിസിനസ് ഓഫീസര്‍, സിജു പ്രഭാകരന് പറഞ്ഞു. ഉത്സവകാലത്തെ പുതിയ ആകര്‍ഷകമായ ഓഫറുകളും, പ്രേക്ഷകരില്‍ ആകാംഷയുണര്‍ത്തുന്ന കാമ്പയിന് ആശയവും, ZEE5 എന്ന ഓ ടി ടി യെ മികവുറ്റതാകുന്നു എന്ന് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍, കാര്‍ത്തിക് മഹാദേവ് അഭിപ്രായപ്പെട്ടു.
ഒക്ടോബര്‍ 13 മുതല്‍ 20 വരെ ZEE5ല്‍ ഭാരത് ബിഞ്ച് ഫെസ്റ്റിവലില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് ഓഫറുകളും സമ്മാനങ്ങളും, അപ്പോള്‍ ഈ ദീപാവലി ആഘോഷം ZEE5 നോടൊപ്പം.
Online PR - CinemaNewsAgency.Com