CNA
കൊച്ചി:
പ്രശസ്ത നടന് സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി.
ആഗസ്റ്റ് മുപ്പതിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സായ്കുമാര്, കലാരഞ്ജിനി, മണികണ്ഠന് പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്, നന്ദു പൊതുവാള്, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍, ശ്രീജ രവി, പാല്‍തൂ ജാന്‍വര്‍ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അനുപമ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന 'ഭരതനാട്യം' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു.
മനു മഞ്ചിത്ത് എഴുതിയ വരികള്‍ക്ക് സാമുവല്‍ എബി ഈണം പകരുന്നു.
എഡിറ്റിംഗ്- ഷഫീഖ് വി ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിതേഷ് അഞ്ചുമന,
കലാസംവിധാനം- ബാബു പിള്ള, മേക്കപ്പ്- മനോജ് കിരണ്‍ രാജ്, കോസ്റ്റ്യൂംസ് ഡിസൈന്‍- സുജിത് മട്ടന്നൂര്‍, സ്റ്റില്‍സ്- ജസ്റ്റിന് ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സാംസണ് സെബാസ്റ്റ്യന്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ലാല്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ആല്സിന് ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആര് പ്രദീപ്, സൗണ്ട് ഡിസൈനര്‍- ധനുഷ് നായനാര്‍, സൗണ്ട് മിക്സിംഗ്- വിപിന്‍ നായര്‍, വിഎഫ്എക്സ്- ജോബിന് ജോസഫ്, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്സ്- കല്ലാര്‍ അനില്‍, ജോബി ജോണ്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com