CNA
പാലക്കാട്:
'കള്ളനും ഭഗവതിയും', 'ചിത്തിനി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഭീഷ്മര്‍'ന്റെ ചിത്രീകരണത്തിന് തുടക്കമായി. ഈസ്റ്റ് കോസ്റ്റിന്റെ എട്ടാമത് ചിത്രമാണിത്.
പാലക്കാട്, മണപുള്ളിക്കാവ് ദേവി ക്ഷേത്രത്തിലാണ് പൂജാ ചടങ്ങ് നടന്നത്. ചടങ്ങില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'ഭീഷ്മര്‍' യുവജനങ്ങള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു റൊമാന്റിക് ഫണ്‍ ഫാമിലി എന്റര്‍ടെയ്നറാകുമെന്നാണ് പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ നല്കുന്ന സൂചന.
ധ്യാന്‍ ശീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും നായകന്മാര്. ദിവ്യ പിള്ളയോടൊപ്പം രണ്ട് പുതുമുഖങ്ങളും നായികമാരായി എത്തുന്നുണ്ട്.
ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന് ആചാരി, അബു സലിം, ജയന് ചേര്‍ത്തല, സോഹന്‍ സീനുലാല്‍ ,വിഷ്ണു ഗ്രൂവര്‍, ശ്രീരാജ്, ഷൈനി വിജയന് എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തില്‍ നാല് ഗാനങ്ങളാണുള്ളത്. ഓഡിയോ- ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്ടെയിന്മെന്റ്സ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സജിത്ത്, ഗാനരചന- ഹരിനാരായണന് ബി.കെ, സന്തോഷ് വര്‍മ്മ, ഒ.എം. കരുവാരക്കുണ്ട്. സംഗീതം- രഞ്ജിന് രാജ്, കെ.എ. ലത്തീഫ്.
കഥ- അന്‍സാജ് ഗോപി, ഛായാഗ്രഹണം- രതീഷ് റാം, എഡിറ്റിംഗ്- ജോണ്‍കുട്ടി, കലാസംവിധാനം- ബോബന്, വസ്ത്രാലങ്കാരം- മഞ്ജുഷ, മേക്കപ്പ്- സലാം അരൂക്കുറ്റി, സംഘട്ടനം- ഫിനിക്സ് പ്രഭു, നൃത്തസംവിധാനം- അയ്യപ്പദാസ്, വിഷ്ണു ഗ്രൂവര്‍, സൗണ്ട് ഡിസൈന്‍- സച്ചിന് സുധാകരന്, VFX- നിതിന്‍ നെടുവത്തൂര്‍, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുഭാഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍മാര്‍- അനൂപ് ശിവസേവനന്‍, സജു പൊറ്റയില്‍, ടൈറ്റില്‍ കാലിഗ്രഫി- കെ.പി. മുരളീധരന്, ഡിസൈനര്‍- മാമി ജോ, സ്റ്റില്‍സ്- അജി മസ്കറ്റ്.
Online PR - CinemaNewsAgency.Com