മഹേഷ് എം കമ്മത്ത്-
കൊച്ചി:
ഇന്നത്തെ കേരളത്തെ സമാന്തരമായ ലോകമാക്കി മാറ്റി അതിനെ പരിഹാസാത്മകമായി അവതരിപ്പിക്കുന്ന 'ബൂമിലെജന്‍' (Boomillegen) എന്ന മലയാളം കോമഡി ഷോര്‍ട്ട് ഫിലിം റിലീസായി. Clapboy Pictures എന്ന YouTube ചാനലിലൂടെയാണ് 'ബൂമിലെജന്‍' റിലീസായത്.
നമ്മുടെ നാട്ടില്‍ പ്രത്യക്ഷപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളെ ഈ ചെറിയ ചിത്രം സിനിമയെക്കാള്‍ മൂര്‍ച്ചയോടെ കണ്ണാടിപോലെ കാണിക്കുന്നു. നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളും നമ്മളെല്ലാം കണ്ടുവരുന്ന വൈറല്‍ സംഭവങ്ങളും വിനോദരൂപത്തില്‍ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
അലന് ജോസഫ്, ആസ്റ്റണ്‍ ഇമ്മാനുവല്‍ സി. ജെ, മണികണ്ഠന് പി എസ്, പ്രേം മേനോന്, വിഷ്ണു എസ് പൈ, മേഘ, ഈശ്വര്‍ പ്രതാപ്, ആല്വിയോണ് തോമസ് സി. ജെ, അബേല്‍ ഡേവിഡ് ആന്റണി, നിമ്മല്‍ എന്നിവരാണ് അഭിനേതാക്കള്‍.
സംവിധാനം & എഡിറ്റിംഗ് : വിഷ്ണു എസ് പൈ, നിര്‍മ്മാണം : ശ്രീ ലക്ഷ്മി ശ്രീനിവാസ സ്റ്റുഡിയോസ്, ക്രിയേറ്റീവ് ഡയറക്ടര്‍ : അലന് ജോസഫ്, ഛായാഗ്രഹണം : മണികണ്ഠന് പി എസ്, കഥയും തിരക്കഥയും : അലന് ജോസഫ് & വിഷ്ണു എസ് പൈ, ആര്‍ട്ട് ഡയറക്ടര്‍ : പ്രാവി ജാപ്സി, ഗാനരചന : വിഷ്ണു എസ് പൈ, സംഗീതം : സുനോ ഐ, ഗായകന് : മണി, അസോസിയേറ്റ് ഡയറക്ടര്‍ : പ്രേം മേനോന്, അസിസ്റ്റന്റ് ഡയറക്ടര്‍ : ആസ്റ്റണ്‍ ഇമ്മാനുവല്‍ സി. ജെ., പോസ്റ്റര്‍ രൂപകല്‍പ്പന : അലന് ജോസഫ്, ഡബ്ബിംഗ് സ്റ്റുഡിയോ : ഡ്രംസ് ഫ്ലോര്‍, കടവന്ത്ര.
Online PR - CinemaNewsAgency.Com