കൊച്ചി :
ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിച്ച് റെജിന്‍ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
സിനിമയില്‍ ഹിറ്റുകളുടെ പെരുമഴ തന്നെ സൃഷ്ടിച്ചു പോരുന്ന ഭാവനാ സ്റ്റുഡിയോസിന്റെ വിതരണ സ്ഥാപനമാണ് ഭാവനാ റിലീസ്.
ഫഹദ് ഫാസില്‍, നസ്രിയ, ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ എന്നിവര്‍ നേതൃത്ത്വം നല്കുന്ന സ്ഥാപനമാണ് ഭാവനാ സ്റ്റുഡിയോസ്.
കുമ്പളങ്ങി നൈറ്റ്സില്‍ തുടങ്ങി ബെത് ലഹേം വരെ എത്തി നില്ക്കുന്ന വിജയ ചിത്രങ്ങളാണ് ഭാവനാ സ്റ്റുഡിയോസ്സിന്റേത്.
ഇരുളില്‍ മലനിരയിലെ നടപ്പാതയില്‍ ടോര്‍ച്ചു തെളിയിച്ചുനില്ക്കുന്ന ദിലീഷ് പോത്തന്റെ ലുക്കോടെ എത്തിയ പോസ്റ്ററിലൂടെയാണ് 'ഭൗമ'യുടെ റിലീസ് അനൗണ്‍സ് ചെയ്തിരിക്കുന്നത്.
മിസ്റ്ററി ത്രില്ലര്‍ ജോണറില്‍ രണ്ടു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ചലച്ചിത്ര വൃത്തങ്ങളില്‍ ഇതിനകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഈ ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു.
ദിലീഷ് പോത്തന്, വിനീത്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന് ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന് ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന് ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.