കൊച്ചി :
ആറ്റസ് ഫിലിംസിന്റെ ബാനറില്‍ അസം കാദിയാര്‍ നിര്‍മ്മിച്ച് റെജിന്‍ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഭൗമ' എന്ന ചിത്രം നവംബര്‍ പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.
ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്‍സ് ചെയ്തു കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
ഒറ്റപ്പെട്ട ഒരു ബംഗ്ളാവിന്റെ പശ്ചാത്തലത്തില്‍ മലയാളത്തിലെ ജനപ്രിയരായ അഭിനേതാക്കള്‍ വ്യത്യസ്ഥ ഭവങ്ങളുമായിട്ടുള്ള പോസ്റ്ററാണ് എത്തിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ പഴയ കാലഘട്ടത്തിലെ ഒരു വില്ലിസ് ജീപ്പും കാണാം.
മിസ്റ്ററിയും, ദുരൂഹതകളും, ഉദ്വേഗതയും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും കൊണ്ട് ഏറെ വിസ്മയിപ്പിക്കുന്ന ഒരു ദൃശ്വാനുഭവമായിരിക്കും ഈ ചിത്രമെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന.
ദിലീഷ് പോത്തന്, വിനീത്, സാഗര്‍ സൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍, വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ , മധുപാല്‍, മണിക്കുട്ടന്, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന് ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന് ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന് ജമീല, നൗഷാദ്, എന്‍ പി നിസ്സ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.