'ഭൗമ'യില്‍ സാഗര്‍ സൂര്യ 'ജേക്കബ്ബ്' എന്ന കഥാപാത്രവുന്നു...
24-10-2026
CNA
കൊച്ചി :
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളില്‍ ഇരുവശത്തും കത്തി നില്ക്കുന്ന കാന്ഡിലുകള്ക്കു നടുവിലായി ഓവര്‍കോട്ട് ധരിച്ച് ഉയര്‍ത്തിപ്പിടിച്ച വൈന്‍ ഗ്ലാസ്സുമായി സാഗര്‍ സൂര്യ. ടൈനിംഗ് ടേബിളില്‍ പാശ്ചാത്യ വിഭവങ്ങളും കാണാം.
റെജിന്‍ എസ്. ബാബു തിരക്കഥ സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിലെ ഇന്നു പുറത്തുവിട്ട പുതിയ പോസ്റ്ററാണിത്. ഈ ചിത്രത്തിലെ ജേക്കബ്ബ് എന്ന കഥാപാതത്തെയാണ് ഈ പോസ്റ്ററിലൂടെ പ്രേഷകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്.
സാഗര്‍ സൂര്യയാണ് ജേക്കബ് ആയി എത്തുന്നത്...
പ്രശസ്ത നടന് ജോജുജോര്‍ജ് സംവിധാനം ചെയ്ത 'പണി' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സാഗര്‍ സൂര്യ 'പ്രകമ്പനം' എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ അംഗീകാരം നേടി.
ഭൗമ എന്ന ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രത്തെയാണ് സാഗര്‍ സൂര്യ അവതരിപ്പിക്കുന്നത്.
പാശ്ചാത്യ സംസ്കാരവും, മഞ്ഞണിഞ്ഞ മനോഹരമായ പശ്ചാത്തലവും ദുരൂഹതകളും, ഒക്കെ കോര്‍ത്തിണക്കി ഒരു മിസ്റ്ററി ത്രില്ലര്‍ സിനിമയാണ് ഭൗമയിലൂടെ റെജിന്‍ എസ്. ബാബു അവതരിപ്പിക്കുന്നത്.
ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
നവംബര്‍ പന്ത്രണ്ടിന് ഭാവനാ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ഈ ലുക്ക് സോഷ്യല്‍ മീഡിയായില്‍ വളരെ വേഗതയില്‍ത്തന്നെ വലിയ തരംഗം സൃഷ്ടിക്കുന്നതായി പ്രതികരണങ്ങളിലൂടെ മനസ്സിലാക്കാം.
ദിലീഷ് പോത്തന്, വിനീത്, വിജയ് ബാബു, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, സെന്തില്‍ കൃഷ്ണ, മധുപാല്‍, മണിക്കുട്ടന്, ഭഗത് മാനുവല്‍, സജിന്‍ ചെറുകയില്‍, ബിപിന്‍ പെരുമ്പള്ളി, ലെന, മെറിന് ഫിലിപ്പ്, മോഷ, സെന്‍ ഗുപ്ത, രേവതി ശര്‍മ്മ, കാവ്യാ ഭാനു, അനിതാ നായര്‍, പ്രവീണ, നില്‍ജ, ജെയിന് ആന്‍ഡ്രൂസ്, ബിനോജ് വില്യ, അപര്‍ണ്ണ ജോണ്‍സ്, നസ്ലിന് ജമീല, നൗഷാദ്, എന്‍ പി നിസ്സ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.