CNA
കൊച്ചി:
അര്ജുന് അശോകന്, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 'ബ്രോമാന്‍സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു,ശ്യാം മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
'ജോ ആന്‍ഡ് ജോ', '18+' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബ്രോമാന്‍സ്'.
അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണം എഴുതുന്നത്.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
എഡിറ്റിര്‍- ചമന്‍ ചാക്കൊ, സംഗീതം0 ഗോവിന്ദ് വസന്ത, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധാര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യുംസ്- മഷര്‍ ഹംസ, കലാസംവിധാനം- നിമേഷ് എം താനൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- റെജിവാന്‍ അബ്ദുല്‍ ബഷീര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സജി പുതുപ്പള്ളി, പ്രൊഡക്ഷന്‍ മാനേജര്‍- സുജിത്,ഹിരണ്‍, സ്റ്റില്‍സ്- വിഘ്നേശ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍- പപ്പെറ്റ് മീഡിയ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com