CNA
കൊച്ചി:
ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇട കലര്‍ത്തി മലയാളത്തില്‍ നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന 'കമോണ്‍ഡ്രാ ഏലിയന്‍' എന്ന സയന്‍സ് ഫിക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.
നന്ദകുമാര്‍ ഫിലിംസിന്റെ ബാനറില്‍ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. നയന്‍താര അടക്കം ഒട്ടേറെ അഭിനേതാക്കളുടെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച ചേര്‍ത്തലക്കാരനായ നാടക നടന്, അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തില്‍ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങള്‍ സഞ്ചരിച്ച് പറയുന്ന ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയാണ് 'കമോണ്‍ഡ്രാ ഏലിയന്‍' എഡിറ്റിംഗ്, ഛായാഗ്രഹണം- സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം- ജെറിന് തോമസ്, അസോസിയേറ്റ് ഡയറക്ടര്‍- ശരണ്‍ ശശി, അസിസ്റ്റന്റ് എഡിറ്റര്‍- ഹരിദേവ് ശശീന്ദ്രന്, കളറിസ്റ്റ്- അഖില്‍ പ്രസാദ്, വിതരണം- എന്‍പടം മോഷന്‍ പിക്ചേഴ്സ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com