CNA
നെന്മാറ:
പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫണ്‍ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ദീപ് ശിവന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ചങ്കൂറ്റം' എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മം നെന്മാറ ജ്യോതിസ് റെസിഡന്‍സിയില്‍ വെച്ച് നിര്‍വഹിച്ചു.
ആലത്തൂര്‍ എസ് എച്ച് ഒ ടി എന്‍ ഉണ്ണികൃഷ്ണന് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
ചന്ദ്രന് ചാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- കൃഷ്ണരാജ്, എഡിറ്റര്‍- രാജേഷ് രാജേന്ദ്രന്, പ്രൊഡക്ഷന്‍സ് കണ്ട്രോളര്- ചെന്താമരാക്ഷന്, കല- നാഥന് മണ്ണൂര്‍, മേക്കപ്പ്- സുധാകരന്, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്, സ്റ്റില്‍സ്- രാമദാസ് മാത്തൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഹക്കീംഷാ, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com