സി എന്‍ എ-
കൊച്ചി:
അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്ബിന് റോയ് നായകനായ പുതിയ ഹ്രസ്വചിത്രം 'ചാവി' ശ്രദ്ധേയമാകുന്നു. ബിനീഷ് ബാലനാണ് 'ചാവി'യുടെ സംവിധായകന്.
ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.
അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ 'ചാവി' ഒരുക്കിയത്.
കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ ഉപയോഗം, ട്രാഫിക് നിയമങ്ങളോടുള്ള ലംഘനം, ആരോഗ്യകാര്യങ്ങളോടുള്ള അനാസ്ഥ, കുടുംബ ബന്ധങ്ങളോടുള്ള വിയോജിപ്പ്, മുതിര്‍ന്നവരോടുള്ള അനാദരവ് തുടങ്ങിയ കാര്യങ്ങളെ വളരെ ഗൗരവമായി സമീപിക്കുകയും അത്തരം കാര്യങ്ങളില്‍ അടിയന്തിരമായി പുലര്‍ത്തേണ്ട ബോധവത്ക്കരണസന്ദേശമാണ് 'ചാവി'യുടെ പ്രമേയം.
ആല്ബിന് റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സലിം, കല്ല്യാണി ബിനോയ്, ലിബിന് തമ്പി, ജോബി ആന്റണി, ശിവന് തിരൂര്‍, ലാലി എന്നിവരാണ് അഭിനേതാക്കള്‍.
ഛായാഗ്രഹണം- ജാഫര്‍ ചാലിശ്ശേരി, എഡിറ്റിംഗ്- ജോബിന് ഇഞ്ചപ്പാറ, പ്രൊഡക്ഷന്‍ കണ്ട്രോളര്- ലിബിന് തമ്പി, മ്യൂസിക് & സൗണ്ട് ഡിസൈനുകള്‍- ഐദിത്ത് സെന്‍, DI & കളറിംഗ്- അജയ് ആര്ടോണ്, അസോസിയേറ്റ് ഡയറക്ടര്‍- ബ്ലാക്ക് ഫൈസല്‍, മേക്കപ്പ്- മനീഷ് ബാബു, സ്റ്റില്‍സ്- ജിജു ചെന്താമര, PRO- പിആര്‍ സുമേരന്‍, ഡിസൈന്‍- പ്രദീപ് സത്യന്.
വാര്‍ത്ത പ്രചരണം- എം.എം. കമ്മത്ത്
Online PR - CinemaNewsAgency.Com