ചോറ്റനിക്കര :
ദൃഷിത ഫിലിംസിന്റെ ബാനറില്‍ ദക്ഷിണ് ലാല്‍ നിര്‍മ്മിച്ച് ജിജോ ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചേട്ടാ,ഐ ഡബ്ല്യു'.
ചോറ്റനിക്കരയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം പഞ്ചമി നിര്‍വഹിക്കുന്നു.
ദക്ഷിണ് ലാല്‍ തിരക്കഥ സംഭാഷണമെഴുതുന്നു.

ദക്ഷിണ് ലാല്‍, ജോകുട്ടന്, ഡോക്ടര്‍ ധ്രുവ് നാരായണന്, ബാബു തൃപ്പുണിത്തുറ, സുരേഷ് കെ കൊല്ലന് പടി, നൗഷാദ് തോട്ടുംകര, മാനുവല്‍ മാത്യു, ജോമോന് പാലക്കാട്, സണ്‍ ശിവ, ആവണി, റോജാ പ്രഭാകര്‍, മേരി സോണി, രജിത ഒറ്റപ്പാലം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗാനരചന- വേണു ജി സായൂജ്യം, സംഗീതം- ജോഷവ ജി, പ്രൊജക്റ്റ് ഡിസൈനിംഗ്- വേണു ജി സായൂജ്യം, ആര്‍ട്ട്- പ്രഭ കൊട്ടരക്കര, മേക്കപ്പ്- മീര മോഹന്‍, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com