CNA
കൊച്ചി:
തീര്‍ത്തും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ഫുള്‍ ഓണ്‍ ത്രില്ലര്‍ ചിത്രം 'ക്രിസ്റ്റീന' ജനുവരി 30ന് കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും പ്രദര്‍ശനത്തിനെത്തുന്നു.
നാലു ചെറുപ്പക്കാര്‍ സുഹൃത്തുക്കളുടെ ഇടയിലേക്ക് ഒരു സെയില്‍സ് ഗേള്‍ കടന്നു വരുന്നതോടെ ആ ഗ്രാമപ്രദേശത്ത് അരങ്ങേറുന്ന സംഭവവികാസങ്ങള്‍. ദുരുഹതയുടെ പാതയിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂര്‍ത്തങ്ങളുടെ തുടര്‍ സഞ്ചാരം.
സുധീര്‍ കരമന, എം ആര് ഗോപകുമാര്‍, സീമ ജി നായര്‍, ആര്യ, നസീര്‍ സംക്രാന്തി, സുനീഷ് കെ ജാന്‍, കലാഭവന്‍ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബര്‍ട്ട്, അഭി, അനീഷ്, സുനില്‍ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദര്ശനന്, രാജീവ്, മാസ്റ്റര്‍ അശ്വജിത്ത്, കുമാരി അവന്തിക പാര്‍വ്വതി, രാജേന്ദ്രന് ഉമ്മണ്ണൂര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാനര്‍- സി എസ് ഫിലിംസ്, രചന, സംവിധാനം- സുദര്ശനന്, നിര്‍മ്മാണം- ചിത്രാ സുദര്ശനന്, ഛായാഗ്രഹണം- ഷമീര്‍ ജിബ്രാന്, എഡിറ്റിംഗ് - അക്ഷയ് സൗദ, സംഗീതം- ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം- സണ്‍ഫീര്‍, ഗാനരചന- ശരണ്‍ ഇന്‍ഡോകേര, പാടിയവര്‍- നജിം അര്‍ഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം- എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ്- ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റ്സ്, കല- ഉണ്ണി റസ്സല്‍പുരം, ചമയം- അഭിലാഷ് തിരുപുറം, അനില്‍ നേമം, കോസ്റ്റ്യൂം- ഇന്ദ്രന്‍സ് ജയന്, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷന്‍ കണ്ട്രോളര്- അജയഘോഷ് പരവൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍- സബിന്‍ കാട്ടുങ്കല്‍, കോറിയോഗ്രാഫി- സൂര്യ, ആക്ഷന്‍ സുരേഷ്, പ്രൊഡക്ഷന്‍ മാനേജര്‍- ആര് കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുണ്‍കുമാര്‍, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈന്‍സ് - ടെറസോക്കോ, സ്റ്റില്‍സ്- അഖില്‍ദേവ്, പി ആര് ഒ- അജയ് തുണ്ടത്തില്‍.
Online PR - CinemaNewsAgency.Com