CNA
കൊച്ചി:
പി.എം. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രകാശ് വിജയനും, മുഹമ്മദ് കളത്തിങ്കലും ചേര്‍ന്ന് നിര്‍മ്മിച്ച് യു.കെ. സുരേഷ് കുമാറിന്റെ 'കായല്‍ മീനുകള്‍' എന്ന ചെറുകഥയ്ക്ക് അനില്‍ പരയ്ക്കാട് തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ചുഴി' എന്ന ഹ്രസ്വ ചിത്രം യൂട്യൂബില്‍ റിലീസ് ആയി. 12.30 മിനിറ്റാണ് 'ചുഴി'യുടെ ദൈര്‍ഘ്യം.
മ്യൂസിക് ഡയറക്ടര്‍ മിഥുന് മലയാളത്തിന്റെ www.youtube.com/@midhunmalayalam എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'ചുഴി' റിലീസായത്.
നിര്‍മ്മാതാക്കളായ പ്രകാശ് വിജയനും, മുഹമ്മദ് കളത്തിങ്കലും കൂടാതെ സുജീഷ് സുധാകരനുമാണ് അഭിനേതാക്കള്‍.
വിസീദ് ആണ് ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്- രജീഷ് കഴിമ്പ്രം, പ്രൊഡക്ഷന്‍ കണ്ട്രോളര്- ബോബി ജോണ്‍, അസോസിയേറ്റ് ഡയറക്ടര്‍- മോഹന്‍ തോമസ്, സൗണ്ട് ഡിസൈനര്‍- റിച്ചാര്‍ഡ് അന്തിക്കാട്, സംഗീതം- മിഥുന് മലയാളം, മേക്കപ്പ്- ഷൈന്‍ നെല്ലങ്കര, ഗ്രാഫിക്സ് & പോസ്റ്റര്‍ ഡിസൈന്‍- ഹെന്‍സണ്‍ ആന്റോ.
എട്ട് ഹ്രസ്വ ചിത്രങ്ങള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അനില്‍ പരയ്ക്കാടിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സ്വത്തും പണവും മനുഷ്യനെ എങ്ങനെയെല്ലാം മാറ്റുന്നു എന്ന് അച്ഛന്റെയും മകന്റെയും വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെ 'ചുഴി' നമുക്ക് കാണിച്ചു തരുന്നു. യു.കെ. സുരേഷ് കുമാറിന്റെ 'കായല്‍ മീനുകള്‍' എന്ന ചെറുകഥയുടെ തീവ്രത ഒട്ടും ചോര്‍ന്നു പോകാതെ ദൃശ്യവല്ക്കരിക്കാന് അനിലിന് കഴിഞ്ഞിട്ടുണ്ട്.
ഇതിനകം നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ 'ചുഴി' ശ്രദ്ധിക്കപ്പെട്ടു.
Short Cuts ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ Excellence Award, മാമുക്കോയ മെമ്മോറിയല്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നീ അവാര്‍ഡുകളും 'ചുഴി'ക്ക് ലഭിച്ചിട്ടുണ്ട്.
Online PR - CinemaNewsAgency.Com