CNA
കൊച്ചി:
സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാന്‍ അവസരമൊരുക്കി സംവിധായകന് പ്രശാന്ത് മുരളിയുടെ 'സിനിമ വണ്ടി' (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു.
തിയറി ക്ലാസ്സുകളില്‍ ഒതുങ്ങാതെ, ഒരു യഥാര്‍ത്ഥ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ (Live Film Set Experience) കടന്നുപോകാന്‍ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രില്‍ 24 മുതല്‍ 27 വരെയാണ് നടക്കുന്നത്.
'UNACTING Cinema Vandi' എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവല്‍ ക്യാമ്പ് കൊച്ചിയില്‍ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം തുടങ്ങിയ മനോഹരമായ ലൊക്കേഷനുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അഭിനയത്തിന്റെ നൂതന രീതികള്‍ പഠിക്കാനാവുമെന്ന് മാത്രമല്ല, അവര്‍ക്കായി തയ്യാറാക്കിയ ഒരു റോഡ് മൂവി ഷോര്‍ട്ട് ഫിലിമില്‍ നേരിട്ട് അഭിനയിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. ഇതിനു പുറമെ ഓരോ ആക്ടിംഗിന്റെയും വിഷ്വല്‍ അനാലിസിസും ഈ ക്യാമ്പിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്.
അവാര്‍ഡ് ജേതാവായ സംവിധായകന് പ്രശാന്ത് മുരളിയുടെ നേതൃത്വത്തിലുള്ള A.C.T Methods എന്ന ബ്രാന്‍ഡിന്റെ കീഴിലാണ് ഈ വ്യത്യസ്തമായ സിനിമാ സംരംഭം ഒരുങ്ങുന്നത്. വെറുമൊരു വര്‍ക്ക്ഷോപ്പ് എന്നതിലുപരി, സിനിമയോടുള്ള താല്‍പ്പര്യമുള്ളവര്‍ക്ക് പരസ്പരം സംവദിക്കാനും ഒരു പ്രൊഫഷണല്‍ സെറ്റിന്റെ ഗൗരവം മനസ്സിലാക്കാനും ഈ നാലു ദിവസത്തെ യാത്ര സഹായിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിശദ വിവരങ്ങള്‍ക്ക് 9847882355 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Online PR - CinemaNewsAgency.Com