CNA
കൊച്ചി :
ചിയാന്‍ വിക്രം നായകനായ 'കോബ്ര' എന്ന തമിഴ് ചിത്രത്തിന്റെ കേരള വിതരണാവകാശം ഇഫാര്‍ മീഡിയ കരസ്ഥമാക്കി.
സെവന് സ്ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന 'കോബ്ര' ആര്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു.
എ.ആര്. റഹ്മാന്ന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്ന ചിത്രത്തിലെ ഗാനങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു.
ഇഫാര്‍ മീഡിയ ആദ്യമായാണ് ചിയാന്‍ വിക്രം നായകനായി എത്തുന്ന ഒരു ചിത്രവുമായി സഹകരിക്കുന്നത്. ഇമൈക്ക നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്ഫാന് പത്താന് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരങ്ങളായ റോഷന് മാത്യു, സര്‍ജാനോ ഖാലിദ്, മിയ ജോര്‍ജ്, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ 'കോബ്ര' ലോകമൊട്ടാകെ പ്രദര്ശനത്തിനെത്തുന്നതിനോടൊപ്പം ഇഫാര്‍ മീഡിയ കേരളത്തിലും ഒരേ സമയം അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്നു.
ഡ്രീം ബിഗ് ഫിലിംസും, ഇ ഫോര്‍ എന്റ്റര്ടൈന്മെന്റ്റും ചേര്‍ന്ന് ചിത്രം ആഗസ്റ്റ് 11 ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കും.
പിആര്‍ഒ- ശബരി.
Online PR - CinemaNewsAgency.Com