CNA
കൊച്ചി:
കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി നവാഗതനായ ഷമീം മൊയ്തീന് സംവിധാനം ചെയ്ത 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ '
എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ ഗാനം റിലീസായി.
ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ 'സുഡാനി ഫ്രം നൈജീരിയ' എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സംവിധായകന് സക്കരിയ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.
അല്‍ത്താഫ് സലിം, നസ്ലിന് ജമീല സലീം, സജിന്‍ ചെറുകയില്‍, സരസ ബാലുശ്ശേരി, രഞ്ജി കണ്‍കോള്‍, വിജിലേഷ്, ബാലന് പാറക്കല്‍, ഷംസുദ്ദീന് മങ്കരത്തൊടി, അശ്വിന് വിജയന്, സനന്ദന്‍, അനുരൂപ്, ഹിജാസ് ഇക്ബാല്‍, വിനീത് കൃഷ്ണന്, അനില്‍ കെ, കുടശ്ശനാട് കനകം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഹരിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സല്വാന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിര്‍വ്വഹിക്കുന്നു.
ആഷിഫ് കക്കോടി തിരക്കഥ സംഭാഷണം എഴുതുന്നു.
നിഷാദ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ശ്രീഹരി നായര്‍ സംഗീതം പകരുന്നു.
ഗോവിന്ദ് വാസന്ത, ബെന്നി ഡയാല്‍, ഡി.ജെ ശേഖര്‍, ചിത്ര എന്നിവരാണ് ഗായകര്‍.
കല- അനീസ് നാടോടി, എഡിറ്റിംഗ്- നിഷാദ് യൂസഫ്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് അത്തോളി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, വസ്ത്രാലങ്കാരം- ഇര്‍ഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈന്‍- പി.സി വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു പി, ആര്‍ട്ട്സ്- അസീസ് കരുവാരക്കുണ്ട്, സ്റ്റില്‍സ്- അമല്‍ സി. സദര്‍, കൊറിയോഗ്രാഫി ഇംതിയാസ് അബൂബക്കര്‍, വി എഫ് എക്സ്എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹാരിസ് റഹ്മാന്,ഡി. ഐമാഗസിന് മീഡിയ, ടൈറ്റില്‍ ഡിസൈന്‍- സീറോ ഉണ്ണി.
കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രമാണ് 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'.
പി ആര് ഒ- എ എസ്ദിനേശ്.
Online PR - CinemaNewsAgency.Com