CNA
കൊച്ചി:
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കൂലി' ആഗസ്റ്റ് 14ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തും.
കേരളത്തില്‍ എച്ച്.എം അസോസിയേറ്റ്സ് 'കൂലി' തിയേറ്ററുകളില്‍ എത്തിക്കും.
രജനികാന്തിന്റെ 171 മത് ചിത്രമായ 'കൂലി'യില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന് ഷാഹിര്‍, ശ്രുതിഹാസന്, റീബ മോണിക്ക ജോണ്‍, ജൂനിയര്‍ എം.ജി. ആര്, മോനിഷ ബ്ലെസി തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. അമീര്‍ ഖാന്, പൂജ ഹെഗ്ഡെ തുടങ്ങിയവര്‍ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മലയാളിയായ ഗിരീഷ് ഗംഗാധരന് നിര്‍വ്വഹിക്കുന്നു.
എഡിറ്റര്‍- ഫിലോമിന്‍ രാജ്, സംഗീതം- അനിരുദ്ധ് രവിചന്ദ്രര്‍, ഗാനരചന- മുത്തുലിഗം, ഗായകര്‍- അനിരുദ്ധ് രവിചന്ദര്‍, ടി. രാജേന്ദ്രന്, അറിവ്.
നാന്നൂറ് കോടി മുതല്‍മുടക്കുള്ള ഈചിത്രം സ്റ്റാന്‍ഡേര്‍ഡ്, ഐമാക്സ് ഫോര്‍മാറ്റുകളില്‍ റിലീസ് ചെയ്യും.
ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന, ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'കൂലി'.
അപൂര്‍വരാഗങ്ങളില്‍ തുടങ്ങി 'കൂലി'യില്‍ എത്തി നില്ക്കുന്ന രജനികാന്തിന്റെ ചലച്ചിത്ര ജീവിതത്തിന്റെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സംജാതമായ മറ്റൊരു അത്ഭുതമാണ് രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ഈ സ്റ്റൈല്‍ മന്നന് സിനിമ.
പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com