കൊച്ചി :
തലയില്‍ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റളിന്റെ കാഞ്ചി പരിശോധിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.
മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന 'ഡാന്‍സാഫ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്.
പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, മഞ്ജുവാര്യര്‍, ആസിഫ് അലി എന്നിവരുടെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തിരിക്കുന്നത്.

പ്രേക്ഷകരുടെ ഇടയില്‍ ഏറെ അംഗീകാരമുള്ള ഈ താരങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഫസ്റ്റ് ലുക്ക് എത്തുന്നത് ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിപ്പിക്കാന്‍ പോന്നതാണ്.
പുത്തന്‍ തലമുറയുടെ വികാര വിചാരങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ഹരിദാസ് തന്റെ പുതിയ ചിത്രമായ ഡാന്‍സാഫിനെ അവതരിപ്പിക്കുന്നത്.
യുവജനങ്ങള്‍ക്കിടയില്‍ ഏറെ അംഗീകാരമുള്ള ഒരു നടനാണ് ഷൈന്‍ ടോം ചാക്കോ. അദ്ദേഹത്തിന്റേതായ ചില മാനറിസങ്ങളും ഉണ്ട്. പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യതയായ ഈ മാനറിസ്സങ്ങളെ ഏറെ വസൂലാക്കി കൊണ്ടുതന്നെയാണ് ഈ കഥാപാത്രത്തിന്റെ അവതരണം.
ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാന്‍സാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം.
നീതി നടപ്പാക്കാന്‍ എന്‍കൗണ്ടര്‍ രീതി നടപ്പാക്കുന്ന യുവ പൊലീസ് ഉദ്യോഗസ്ഥന് പ്രേക്ഷകരെ ഏറെ സ്വാധിനിക്കുമെന്നതില്‍ സംശയമില്ല.
എന്‍വിപി ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഷാഫിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഉണ്ണി ലാലു, അരുണ്‍ (ഫോര്‍ ദി പീപ്പിള്‍ ഫെയിം) ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യാകൃഷ് (പൊങ്കാല ഫെയിം) ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാര്‍വ്വതി, പ്രശസ്ത സോഷ്യല്‍ മീഡിയാ താരം ജീവാ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമല്‍, സുല്‍ത്താന്‍, രാഹുല്‍, സതീഷ് നമ്പ്യാര്‍, മിന്നല്‍ രെജി, അഫ്രിന് കല്ലന്, വിനോദ് ആന്റണി, ചൈത്ര പ്രവീണ്‍, ആതിരപട്ടേല്‍, ആരതി വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- ഋഷി ഹരിദാസ്, ജിതിന് രാജ് സി, സംഗീതം- സെയ്ദ് അബ്ബാസ്, ഛായാഗ്രഹണം- എല്‍ബന്‍കൃഷ്ണ, എഡിറ്റിംഗ്- ശ്യാം ശശിധരന്, കലാസംവിധാനം- സുജിത് രാഘവ്, മേക്കപ്പ്- ലാലു കൂട്ടാളിട, കോസ്റ്റ്യൂം ഡിസൈന്‍- അഫ്രിന് കല്ലന്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- നവനീത് കൃഷ്ണ, സ്റ്റില്‍സ്- ഷിബി ശിവദാസ്, ഡിസൈന്‍- കൊളിന്‍സ് ലിയോഫില്‍, ഫിനാന്‍സ് കണ്ട്രോളര്- കാത്തിം ബാവ തുറക്കല്‍, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- ഷെമീജ് കൊയിലാണ്ടി, അഫ്സല്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഗിരീഷ് അത്തോളി.
കോഴിക്കോട്, മുക്കം, തിരുവാമ്പാടി, കൂടരഞ്ഞി പുല്ലുരാമ്പാറ, കൂമ്പാറ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.
- വാഴുര്‍ ജോസ്.
Online PR - CinemaNewsAgency.Com
