CNA
കൊച്ചി:
പ്രശസ്ത നടന് ഹരീഷ് പേരടി നിര്‍മ്മിക്കുന്ന 'ദാസേട്ടന്റെ സൈക്കിള്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍, പ്രശസ്ത സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റാ പേജിലൂടെ റിലീസ് ചെയ്തു.
മാര്‍ച്ച് പതിനാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം 'ഐസ് ഒരതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ഹരീഷ് പേരടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയില്‍ വൈദി പേരടി,അഞ്ജന അപ്പുക്കുട്ടന്, അനുപമ, കബനി, എല്‍സി സുകുമാരന്‍, രത്നാകരന് എന്നിവരും അഭിനയിക്കുന്നു.
ഹരീഷ് പേരടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹരീഷ് പേരടി, ബിന്ദു ഹരീഷ്, സുദീപ് പച്ചാട്ട് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാഹുല്‍ സി വിമല നിര്‍വഹിക്കുന്നു.
എഡിറ്റര്‍- ജോമോന് സിറിയക്ക്, തോമസ് ഹാന്‍സ് ബെന്നിന്റെ വരികള്‍ക്ക് എ സി ഗിരീശന് സംഗീതം പകരുന്നു. ബി. ജി. എം- പ്രകാശ് അലക്സ്,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നൗഫല്‍ പുനത്തില്‍, ലൈന്‍ പ്രൊഡ്യൂസര്‍- പ്രേംജിത് കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, കല- മുരളി ബേപ്പൂര്‍, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പരസ്യകല- മനു ഡാവഞ്ചി, അസോസിയേറ്റ് ഡയറക്ടര്‍- ജയേന്ദ്ര ശര്‍മ്മ, സജിത് ലാല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നിഷാന്ത് പന്നിയങ്കര, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com