CNA
കൊച്ചി:
ധ്യാന്‍ ശ്രീനിവാസന്, ഇന്ദ്രന്‍സ്, അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡിയര്‍ ജോയി' എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ വീഡിയോ ഗാനം റിലീസായി.
അരുണ്‍ രാജ് എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍ വിമല്‍ജിത്ത് വിജയന് എന്നിവര്‍ സംഗീതം പകര്‍ന്ന് വൈക്കം വിജയലക്ഷ്മി 'ആലപിച്ച വഴി കാട്ടും ദിക്കുകള്‍ എവിടെ...' എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്.
ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു.
സന്ദൂപ് നാരായണന്, അരുണ്‍ രാജ്, ഡോക്ടര്‍ ഉണ്ണികൃഷ്ണന് വര്‍മ്മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍, വിമല്‍ജിത് വിജയന് എന്നിവര്‍ സംഗീതം പകരുന്നു.
സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസന്, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ് ഡോക്ടര്‍- വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജി കെ ശര്‍മ്മ, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍- റയീസ് സുമയ്യ റഹ്മാന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- നിജില്‍ ദിവാകരന്, ആര്‍ട്ട്- മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം- സുകേഷ് താനൂര്‍, മേക്കപ്പ്- രാജീവ് അങ്കമാലി, സ്റ്റില്‍സ്- റിഷാദ് മുഹമ്മദ്, ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- സുനില്‍ പി സത്യനാഥ്, പി ആര് ഒ- എ എസ് ദിനേശ്.
Online PR - CinemaNewsAgency.Com