CNA
വടശ്ശേരിക്കര:
യുവനായകന് സിജു വില്‍സനെ നായകനാക്കി നവാഗതനായ അഭിലാഷ് ആര്. നായര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെഡിക്കല്‍ ക്രൈം തില്ലര്‍ ചിത്രമാണ് 'ഡോസ്'.
എസിനിമാറ്റിക് ഫിലിംസിന്റെ ബാനറില്‍ ഷാന്റോ തോമസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശി അയ്യപ്പമെഡിക്കല്‍ കോളജില്‍ ആരംഭിച്ചു.
വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതാ മോഹന്‍ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടര്‍ന്ന് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്നു പൂര്‍ത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
നടന് ജഗദീഷ്, സ്വിച്ചോണ്‍ കര്‍മ്മവും, അശ്വിന്.കെ. ഹകുമാര് ഫസ്റ്റ് ക്ലാപ്പും നല്കി.
ജഗദീഷ്, അശ്വിന് കെ. കുമാര്‍ എന്നിവരും നിരവധി ജുനിയര്‍ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകര്‍ത്തിയത്.
ഏഷ്യാനെറ്റ് ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിച്ചു പോന്ന അഭിലാഷ് 'ആന്റാഗോ നിഷ്ട് തിരുവ്' എന്നി ഷോര്‍ട്ട് ഫിലിമുകളും ഒരുക്കി സമൂഹ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി. 'ദൂരെ' എന്ന മ്യൂസിക്ക് ആല്‍ബവും ഒരുക്കിക്കൊണ്ടാണ് അഭിലാഷ് ആര് നായര്‍. തിരക്കഥ രചിച്ച് മെയിന്‍ സ്ട്രീം സിനിമയുടെ അമരക്കാരനാകുന്നത്.
ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്ത കണ്ടന്റിനെ ക്രോഡികരിച്ചാണ് 'ഡോസ്' എന്ന തന്റെ മെഡിക്കല്‍ ക്രൈം ത്രില്ലറിന് ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്.
പേര് സൂചിപ്പിക്കുന്ന 'ഡോസ്' ഒരു ഹൈഡോസ് ജോണറില്‍ ക്രൈം ത്രില്ലറായി അവതരിപ്പിക്കുവാനുള്ള ശ്രമത്തിലാണ് സംവിധായകന്.
അങ്കിത് ത്രിവേദി, കുര്യന് മാത്യു, ജോജോണി ചിറമ്മല്‍, (വണ്ടര്‍ മൂവി പ്രൊഡക്ഷന്‍സ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വര്‍ക്ക്, വില്‍സണ്‍ പിക്ചേഴ്സ്) എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്.
ദൃശ്യാ രഘുനാഥ്, കൃഷാക്കുറുപ്പ്, റിതാ ഫാത്തിമ, എന്നിവരും പ്രധാന താരങ്ങളാണ്.
ഛായാഗ്രഹണം- വിഷ്ണുപ്രസാദ്, എഡിറ്റിംഗ്- ശ്വാം ശശിധരന്, പ്രൊഡക്ഷന്‍ ഡിസൈന്‍- അപ്പുമാരായി, മേക്കപ്പ്- പ്രണവ് മാസന്, കോസ്റ്റ്യൂം ഡിസൈന്‍- സുല്‍ത്താനാ റസാഖ്, പ്രൊജക്റ്റ് ഡിസൈന്‍- മനോജ് കുമാര്‍ പാരിപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- അജയ് ചന്ദിക, പ്രശാന്ത് ഈഴവന്.
പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍- ഭാഗ്യരാജ് പെഴും പാര്, കാസ്റ്റിംഗ്- സൂപ്പര്‍ ഷിബു, ആക്ഷന്‍- ഫിനിക്സ് പ്രഭു, മാര്‍ക്കറ്റിംഗ് ഹെഡ്- കണ്ടന്റ് ഫാക്ടറി ആന്റണി വര്‍ഗീസ്, സ്റ്റില്‍സ്- നൗഷാദ്, ഡിസൈന്‍- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ മാനേജര്‍-ജോബി, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- ജിബി കണ്ടഞ്ചേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- പ്രസാദ് നമ്പ്യാങ്കാവ്.
റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി 'ഡോസിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.
- വാഴൂര്‍ ജോസ്.
Online PR - CinemaNewsAgency.Com