മഹേഷ് എം കമ്മത്ത്
കൊച്ചി:
നര്‍മ്മത്തിലൂടെ സമര്‍ത്ഥമായി നിലവിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ പ്രേക്ഷകരില്‍ എത്തിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രശസ്ത പരമ്പരയാണ് 'ഗുണ്ട്'.
ടീം ഗുണ്ടിന്റെ 'ദൃഷ്ടി ദോഷം' എന്ന ഹൃസ്വ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി.
'മലയാളിയുടെ വ്യത്യസ്തമായ ദൃഷ്ടികളും...
അതിലെ ചില ദൃഷ്ടി ദോഷങ്ങളും...!' തന്നെയാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്.
അഭിനേതാവും സംവിധായകനുമായ അജിത്ത് പുന്നാട് ആണ് 'ദൃഷ്ടി ദോഷം' സംവിധാനം ചെയ്യുന്നത്.
അജിത്ത് പുന്നാട്, രാജീവന് ടി കെ, നിജിത്ത് നെട്ടൂരാന്‍, പ്രജിത് ഐമാക്സ്, രതീഷ് ഇരിട്ടി, നിഷ എം നമ്പ്യാര്‍, സന്ദീപ് ജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിശ്വനാഥന് വേങ്ങര (മലബാര്‍ മാറ്റിനി)യും, ടീം ഗുണ്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കഥ, തിരക്കഥ- നിജിത്ത് നെട്ടൂരാന്‍, അജിത്ത് പുന്നാട്, ഛായാഗ്രഹണം & കളറിംഗ്- ജിംസ്ഡാന്, ചിത്രസംയോജനം- പ്രജിത് ഐമാക്സ്, പശ്ചാത്തല സംഗീതം- അജയ് ആഷ്സ്കോര്സ്, ചമയം- രതീഷ് തമ്പി, നിര്‍മ്മാണ നിയന്ത്രണം- അഭിജിത്ത് കെ കെ, നിജിത്ത് നെട്ടൂരാന്‍, വസ്ത്രാലങ്കാരം- രജിന ദിജീഷ്, സഹസംവിധാനം- സന്ദീപ് ഗണപതിയാടന്‍, മിലന്ഷാ, ഛായാഗ്രഹണ സഹായി- ശ്യാം ചാണപ്പാറ, രതീഷ് ഇരിട്ടി, ഹെലിക്യാം- അഖില്‍ പുതുശ്ശേരി, ഗിമ്പല്‍- സുനില്‍ സുരേന്ദ്രന്, പരസ്യകല- മനു ഡാവിഞ്ചി.
Online PR - CinemaNewsAgency.Com